2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒരു വക്കീലിന്റെ വിചിത്ര വാദങ്ങള്‍

എം.വി സക്കറിയ

 

ഒരു വക്കീലിന്റെ വിചിത്ര വാദങ്ങളെക്കുറിച്ചുള്ള ഈ കുറിപ്പ് പഴയൊരു സംഭവ കഥയാണ്. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിലായിരുന്ന കാലത്ത് ഇംഗ്ലണ്ട@ില്‍ നടന്നത്. പ്രിവി കൗണ്‍സിലില്‍ ഒരു ഇന്ത്യന്‍ നാട്ടുരാജ്യത്തെ രാജാവിന് വേണ്ട@ി വാദിക്കുകയായിരുന്നു ആ അഭിഭാഷകന്‍. (എന്താണ് പ്രിവി കൗണ്‍സില്‍? ബ്രിട്ടീഷ് രാജ്ഞിയുടെ/രാജാവിന്റെ ഉപദേശകരുടെ ഔപചാരിക സമിതിയാണ് പ്രിവി കൗണ്‍സില്‍. ഉന്നത രാഷ്ട്രീയനേതാക്കളും ബ്രിട്ടീഷ് പ്രഭുസഭയിലെ നിലവിലെ/പഴയ അംഗങ്ങളും മറ്റും ഉള്‍പ്പെടുന്നതാണ് ഈ സമിതി. സീനിയര്‍ ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന ഒരു ജുഡീഷ്യല്‍ കമ്മറ്റിയും ഇതിന്റെ ഭാഗമാണ്. വിശദമായി അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വിക്കിപീഡിയയില്‍ പ്രിവി കൗണ്‍സില്‍ ഓഫ് യുനൈറ്റഡ് കിംങ്ഡം കാണാവുന്നതാണ്.) വളരെ പ്രമുഖനായിരുന്നു ആ അഭിഭാഷകന്‍. നല്ല സമര്‍ത്ഥനും.
പക്ഷെ മുഴുക്കുടിയന്‍. നിയന്ത്രണമില്ലാതെ കുപ്പികള്‍ കാലിയാക്കും. വെളിവു@ണ്ടാവില്ല പലപ്പോഴും. (വെളിവില്ലാതാവാനാണല്ലോ മദ്യം കഴിക്കുന്നത്!!!). മുകളില്‍ പറഞ്ഞ കേസ് വാദിച്ച ദിവസത്തിന്റെ തലേന്നും ആള്‍ നന്നായി കുടിച്ചിരുന്നു. എന്നിട്ട് ബോധംകെട്ടുറങ്ങി. സംഭവദിവസം രാവിലെ നേരെ കോടതിയിലെത്തി. വാദവും തുടങ്ങി. വിവിധ ലോപോയന്റുകള്‍ ഉന്നയിച്ചുകൊ@ണ്ട് അതിശക്തമായ വാദമുഖങ്ങളാണ് നിരത്തിയത്. ഇന്നത്തെ ന്യൂജന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘സംഗതി പൊളിച്ചു!! രാജാവിനെതിരായിട്ടായിരുന്നു ലോപോയന്റുകളത്രയും ശക്തിയുക്തം അവതരിപ്പിച്ചത്. ഈ സമയമത്രയും രാജാവും കൂടെയെത്തിയ പരിവാരങ്ങളും കോടതിയില്‍ നിന്ന് വിയര്‍ക്കുകയാണ്. ഇയാള്‍ എന്തൊക്കെയാണീ പറയുന്നത്? രാജാവിന്റെ സംഘത്തിലുള്ളവര്‍ ദേഷ്യം കൊണ്ട@് വിറയ്ക്കുകയാണ്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കോടതി ടീബ്രേക്കിന് പിരിഞ്ഞു. ജഡ്ജി എഴുന്നേറ്റയുടനെ രാജാവും സംഘവും വക്കീലിനെ വളഞ്ഞു:’നിങ്ങളെന്ത് ദ്രോഹമാണീ ചെയ്തത്. രാജാവല്ലേ നിങ്ങളുടെ കക്ഷി! എന്നിട്ട് രാജാവിനെതിരായ വാദങ്ങളാണല്ലോ നിരത്തിയതത്രയും!! ഞങ്ങളെ നിങ്ങള്‍ നശിപ്പിച്ചു. ഇനി എന്തുചെയ്യും? ഈ അപകടത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടും’?ആ മുഴുക്കുടിയന്റെ തലയില്‍ അപ്പോഴാണ് വെളിച്ചം മിന്നിയത്. മൂപ്പര്‍ക്ക് അബദ്ധം മനസ്സിലായി. തല കുത്തനെയായിരിക്കുന്നു കാര്യങ്ങള്‍? അല്‍പ്പമൊന്നാലോചിച്ചിട്ട് അദ്ദേഹം പറഞ്ഞു;

‘ഏയ് നിങ്ങള്‍ ഒന്നും പേടിക്കേണ്ട. ഇനിയും ധാരാളം സമയമുണ്ടല്ലോ?’ ടീബ്രേക് കഴിഞ്ഞ് കോടതി പുനരാരംഭിച്ചു. വക്കീല്‍ വാദം തുടര്‍ന്നു;’യുവര്‍ ഓണര്‍, കഴിഞ്ഞ ഒരു മണിക്കൂര്‍ അങ്ങയുടെ മുമ്പാകെ ഞാന്‍ ചില വാദമുഖങ്ങള്‍ അവതരിപ്പിച്ചു. ക്ഷമാപൂര്‍വ്വം അവ കേട്ടതിന് നന്ദി. ഇന്ത്യയില്‍ നിന്നുള്ള ഈ മഹാരാജാവാണ് എന്റെ കക്ഷി. നിഷ്‌കളങ്കനായ അദ്ദേഹത്തിനെതിരായി എതിര്‍കക്ഷികള്‍ ഉന്നയിച്ചേക്കാവുന്ന വാദങ്ങളായിരുന്നു അവയൊക്കെ. പക്ഷെ വാസ്തവം അതല്ല. എന്റെ കക്ഷിയായ മഹാരാജാവിന് ഇതിനെതിരേ നിരത്താനുള്ള സത്യങ്ങള്‍, യഥാര്‍ത്ഥ വസ്തുതകള്‍, ഞാന്‍ അങ്ങേയ്ക്ക് മുന്നില്‍ ഇപ്പോള്‍ അവതരിപ്പിക്കാം. യാഥാര്‍ത്ഥ്യം അങ്ങേയ്ക്ക് അപ്പോള്‍ ശരിക്കും ബോധ്യമാവും’

ഇതു പറഞ്ഞ ശേഷം താന്‍ പറഞ്ഞതിന്റെ എതിര്‍ വാദമുഖങ്ങളും ലോപോയന്റുകളും നിരത്തി, നേരത്തെ താന്‍ പറഞ്ഞ വാദങ്ങളെല്ലാം പൊളിച്ചടുക്കി തോല്‍പ്പിച്ചുവിട്ടു!! കേസില്‍ രാജാവ് വിജയിക്കുകയും ചെയ്തു!ഈ കഥ അവതരിപ്പിച്ച ജ്ഞാനി ചോദിക്കുന്നു; ‘നീതി എവിടെയാണ്, സത്യം എവിടെയാണ്?’
അമിതമദ്യപാനവും സ്വന്തം ഉത്തരവാദിത്വങ്ങള്‍ മറന്നുപോവലും ഒക്കെ വിഷയങ്ങളായ കഥയിലെ അഭിഭാഷകന്‍ നല്ല മാതൃകയാണോ? ഒരിക്കലുമല്ല. പുതിയ കാലത്തെ ചില സിനിമകളില്‍ പ്രതിനായകസ്വഭാവ വിശേഷങ്ങളുള്ളവര്‍ നായകരും ആരാധനാ മൂര്‍ത്തികളുമാവുന്നതുപോലെ ഇദ്ദേഹത്തെയും നായകസ്ഥാനത്ത് അവതരിപ്പിക്കാന്‍ ചിലരുണ്ട@ായേക്കാം. നമ്മുടെ ചര്‍ച്ചാവിഷയം അതല്ല, അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ വൈദഗ്ധ്യത്തിന്റെ ചില വശങ്ങളാണ്. സത്യം കണ്ടെ@ത്തുന്നതിന് നീതിപീഠത്തെ സഹായിക്കുക എന്നതാണ് അഭിഭാഷകന്റെ ഉത്തരവാദിത്വം എന്നൊക്കെ പറയാറു@ണ്ട്. പക്ഷെ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് സ്വന്തം കക്ഷിയുടെ ഭാഗം വിജയിപ്പിച്ചെടുക്കുക എന്ന ദൗത്യമാണ്.

ആ ദൗത്യം നിര്‍വഹിക്കുന്നതില്‍, താന്‍ നിലകൊള്ളുന്ന വിഭാഗത്തിന് യോജിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ വ്യാഖ്യാനിക്കുകയും വാദിച്ചുറപ്പിക്കുകയും ചെയ്യുന്നതില്‍, ആ അഭിഭാഷകന്‍ വന്‍വിജയമാണ്.
ഡിബേറ്റിലും ഡിസ്‌കഷനിലുമൊക്കെ പങ്കെടുക്കുന്നവര്‍ക്ക് ചിലപ്പോഴൊക്കെ കിട്ടുന്നത്, തനിക്ക് ഒട്ടും യോജിപ്പില്ലാത്ത വിഷയമാവാം. ഏകാധിപത്യത്തിന്റെ മേന്മകളാവും ഒരുപക്ഷെ തികഞ്ഞ ജനാധിപത്യവാദിക്ക് പറഞ്ഞ് ഫലിപ്പിക്കേ@ണ്ടിവരിക. ആഗോളവല്‍ക്കരണത്തെ നീതീകരിക്കേണ്ടിവരുന്നതും, പ്രണയവിവാഹത്തിന്റെ ദോഷങ്ങള്‍ വിവരിക്കേ@ണ്ടിവരുന്നതും യുദ്ധത്തെ മഹത്വവല്‍ക്കരിക്കേ@ണ്ടി വരുന്നതും ഒരു പക്ഷെ ഇതിന് നേര്‍വിപരീത വീക്ഷണങ്ങളുള്ളവരുടെ ഉത്തരവാദിത്വമായേക്കും.

വ്യത്യസ്ത നിലപാടുകള്‍ മനസ്സിലാവുന്ന വിധത്തില്‍ വിവിധ പ്രസിദ്ധീകരണങ്ങളും മുഖപ്രസംഗങ്ങളുമൊക്കെ വായിക്കുന്നത് ശീലമാക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇത് വിളിച്ചോതുന്നത്. എം.ബി.എ പ്രവേശനത്തിനായി നടത്തുന്ന ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും സിവില്‍ സര്‍വീസിന്റെ വ്യക്തിത്വ പരിശോധനയും വിദ്യാഭ്യാസ കാലത്തെ നിരവധി സ്റ്റേജ് പരിപാടികളും ഉദ്യോഗസ്ഥകാലത്തെ വിവിധ പ്രവര്‍ത്തനങ്ങളും എല്ലാം മികച്ചതാവണമെങ്കില്‍ ഇത്തരത്തില്‍ കാര്യത്തിന്റെ ഇരുവശങ്ങളും നന്നായി മനസ്സിലാക്കിയേ പറ്റൂ. വിദ്യാഭ്യാസ കാലത്ത്തന്നെ ഇത്തരം വായന ഗൗരവത്തോടെ ആരംഭിക്കേണ്ടണ്ടിയിരിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.