
മുംബൈ: അറസ്റ്റ് ചെയ്യുന്നതിനായി പൊലിസ് സംഘം വീട്ടിലെത്തിയപ്പോള്‍ അര്‍ണബും ഭാര്യയും വാതില്‍ തുറക്കാന്‍ തയാറായില്ലെന്നു പൊലിസ്. രാവിലെ ആറോടെ അര്‍ണബിന്റെ വീട്ടിലെത്തിയ പൊലിസ് സംഘം, 2018ലെ കേസില്‍ അറസ്റ്റ് ചെയ്യാനാണ് എത്തിയതെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍, ഒരു മണിക്കൂറോളം വാതില്‍ തുറക്കാന്‍ അര്‍ണബ് തായാറായില്ല.
പിന്നീട് വാതില്‍ തുറന്നയുടന്‍ അര്‍ണബിന്റെ ഭാര്യ വിഡിയോ ചിത്രീകരിക്കാന്‍ ആരംഭിച്ചെന്നും പൊലിസ് മര്‍ദിച്ചെന്ന് അര്‍ണബ് ആരോപിച്ചെന്നും പൊലിസ് സംഘം വ്യക്തമാക്കി. അറസ്റ്റുമായി ബന്ധപ്പെട്ട രേഖകള്‍ നല്കിയപ്പോള് അര്‍ണബിന്റെ ഭാര്യ അതു കീറിക്കളഞ്ഞു. അര്‍ണബ് അറസ്റ്റിനു വഴങ്ങാതിരുന്നതോടെ, അദ്ദേഹത്തെ വാഹനത്തില്‍ കയറ്റുകയായിരുന്നെന്നും ആക്രമിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ പൊലിസ്, അവിടെ നടന്നതിന്റെയെല്ലാം വിഡിയോ കൈയിലുണ്ടെന്നും വ്യക്തമാക്കി.
എന്നാല്‍, പൊലിസ് മര്‍ദിച്ചെന്നായിരുന്നു അറസ്റ്റിനു ശേഷവും അര്‍ണബ് പ്രതികരിച്ചത്. കോടതിയിലും അദ്ദേഹം ഇത് ആവര്‍ത്തിച്ചതോടെ, കോടതി പൊലിസിനോട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
Comments are closed for this post.