
ഒരുദിവസം 16 സൂര്യോദയങ്ങള്‍ കാണാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് വിശ്വസിക്കാനാകുക. എന്നാല്‍ എന്നും 16 സൂര്യോദയങ്ങളും അസ്തമയങ്ങളും കാണുന്നവര്‍ നമുക്കിടയിലുണ്ട്.
ബഹിരാകാശ സഞ്ചാരികളാണിവര്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള വരാണ് സൂര്യോദയങ്ങളുടെ വീഡോയോ ട്വീറ്റ് ചെയ്തത്.
ബഹിരാകാശത്ത് താമസിക്കുന്ന ഇവര്‍ അവിടെ നിന്ന് ട്വിറ്ററില്‍ അയക്കുന്ന ചിത്രങ്ങളാണ് കൗതുകമാകുന്നത്.
നാസയുടെ ശാസ്ത്രജ്ഞന് ജെഫ് വില്യമാണ് ബഹിരാകാശത്തെ സൂര്യോദയത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്തത്.
ആകാശത്തുനിന്ന് സുര്യോദയം എങ്ങനെയാണ് കാണുന്നതെന്ന് ഇതില്‍ വ്യക്തമായി കാണിച്ചിട്ടുണ്ട്.
ഇതുപോലെ 16 എണ്ണം എന്നും ഐ.എസ്.എസിന് എല്ലാ ദിവസവും കിട്ടുമെന്നാണ് ജെഫ് വില്ലിയംസ് അറിയിച്ചത്.
ഭൂമിയെ 90 മിനുട്ട് കൊണ്ട് വലംവയ്ക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം ഓരോ 90 മിനുട്ടിലും പുതിയ സൂര്യോദയം കാണും. 17,100 മൈല്‍ വേഗത്തിലാണ് ബഹിരാകാശ നിലയം ഭൂമിയെ ചുറ്റുന്നത്.