തിരുവനന്തപുരം: വംശീയ പരാമര്‍ശത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ ഖേദ പ്രകടനത്തിന് മറുപടിയുമായി എം.എം മണി. ഒരുത്തന്റെയും മാപ്പും വേണ്ട….കോപ്പും വേണ്ട……കയ്യില്‍ വെച്ചേരെ എന്നാണ് എം.എം മണിയുടെ മറുപടി. ഫേസ് ബുക്കിലാണ് മണിയുടെ കമന്റ്.
പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സില്‍ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നത്. വിഷയത്തില്‍ യാതൊരു ന്യായീകരണത്തിനും മുതിരാതെ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനാണ് എം.എം മണിയുടെ മറുപടി. ”ഒരുത്തന്റെയും മാപ്പും വേണ്ട ….കോപ്പും വേണ്ട……കയ്യില്‍ വെച്ചേരെ … ആവശ്യമുള്ളവര്‍ക്ക് കൊടുത്തോളൂ……ഇവിടെ നിന്നും തരാനൊട്ടില്ല താനും.”
എം എം മണി കുറിപ്പില്‍ വ്യക്തമാക്കി.
എം.എം മണിയുടേത് ചിമ്പാന്‍സിയുടേത് തന്നെയാണെന്നായിരുന്നു സുധാകരന്‍ നേരത്തെ പ്രതികരിച്ചത്. മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ ജാഥയില്‍ എം.എം മണിയെ ചിമ്പാന്‍സിയായി ചിത്രീകരിച്ചതിനെതിരെ വിമര്‍ശനം ഉയരവേയായിരുന്നു സുധാകരന്റെ അധിക്ഷേപം.
Comments are closed for this post.