
അബൂദബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് വര്‍ണാഭമായ തുടക്കം നല്‍കുന്നതിന് വേണ്ടി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി യു.എ.ഇയിലെത്തി. കഴിഞ്ഞ ദിവസമാണ് ദാദ ഐ.പി.എല്ലിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി പുറപ്പെട്ടത്. വിമാനത്തില്‍ യാത്ര പുറപ്പെടുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചാണ് ഗാംഗുലി ഇക്കാര്യം അറിയിച്ചക്, ആറ് മാസത്തിന് ശേഷം ഐ.പി.എല്ലിനായി ആദ്യ വിമാന യാത്ര. രസകരമായ ജീവിത മാറ്റങ്ങള്‍’ എന്ന കുറിപ്പോടെയാണ് ഗാംഗുലി ചിത്രം പോസ്റ്റ് ചെയ്തത്. ഐ.പി.എല്ലിന്റെ ഉദ്ഘാടന മത്സരം, കാണികള്‍ക്ക് പ്രവേശനം അനുവദിക്കല്‍ എന്നീ കാര്യങ്ങളാണ് പ്രധാനമായും ഗാംഗുലി യു.എ.ഇ അധികാരികളുമായി ചര്‍ച്ച ചെയ്യുക.