റഹ്മാൻ നെല്ലാങ്കണ്ടി
മസ്‌കത്ത്
ഒമാനിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 967 കൊവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാഴം 343, വെള്ളി 251, ശനി 373 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് ബാധിച്ചവരുടെ കണക്ക്.
ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,118 ആയി. രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,07,722 ആയും ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 298 രോഗികൾ സുഖം പ്രാപിച്ചു. 97.8 ശതമാനമാണ് രോഗമുക്തിനിരക്ക്. ഇതുവരെ ആകെ 3,00,964 പേർക്ക് രോഗം ഭേദമായി.
മാസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരത്തിലേക്ക് കടക്കുകയാണ്. നിലവിൽ 2,640 പേരാണ് കൊവിഡ് രോഗികളായി കഴിയുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ദിവസേന ഒന്നും രണ്ടും ആളുകളെയായിരുന്നു ആശുപത്രിയിൽ പ്രവശിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മാത്രം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ രാജ്യം മറ്റൊരു കൊവിഡ് തരംഗത്തിലേക്ക് നീങ്ങാതിരിക്കാൻ അധികൃതർ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിദേശികൾ അടക്കമുള്ളവർക്ക് സൗജന്യ ബൂസ്റ്റർ ഡോസ് നൽകി വരുന്നു.
Comments are closed for this post.