
വാഷിങ്ങ്ടണ്‍: യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ഹിരോഷിമ സന്ദര്‍ശിക്കുന്നു. ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക ആണവ ബോംബ് വര്‍ഷിച്ചതിന് ശേഷം യുദ്ധസ്മാരകത്തിലെത്തുന്ന ആദ്യ യു.എസ് പ്രസിഡന്റാവും ബറാക് ഒബാമ.
ഈ മാസം 21 മുതല്‍ 28 വരേ ഒബാമ നടത്തുന്ന ഏഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് ജപ്പാനിലുമെത്തുന്നത്. വിയറ്റ്നാമും യു.എസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടും.
രണ്ടാം ലോക യുദ്ധത്തിന്റെ ഭാഗമായി 1945 ആഗസ്ത് ആറിനാണ് ഹിരോഷിമയില്‍ യു.എസ് ആറ്റം ബോംബിട്ടത്. 140,000 ആളുകള്‍ മരിച്ചു.
ഇതിനുശേഷം യു.എസ് പ്രസിഡന്റ് പദവിയിലിരിക്കെ ആരും ഹിരോഷിമ സന്ദര്‍ശിച്ചിട്ടില്ലായിരുന്നു. പദവിയില്‍ നിന്നൊഴിവായ ശേഷമാണ് ജിമ്മി കാര്‍ട്ടര്‍ ഇവിടെയെത്തിയത്.
ആണവായുധങ്ങളില്ലാത്ത സമാധാന ലോകം എന്ന സന്ദേശത്തിന്റെ ഭാഗമായി ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്കൊപ്പം ഒബാമ ഹിരോഷിമയിലേക്ക് ചരിത്രപരമായ യാത്ര നടത്തുമെന്ന് അദ്ദേഹത്തിന്റെ മാധ്യമ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.