2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒബാമയെ മറികടന്നു: റെക്കോഡ്  വോട്ടുമായി ബൈഡന്‍

 
 
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധട്ട അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടയില്‍  പുതിയ റെക്കോഡ് സ്വന്തമാക്കി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍.  അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ഥിയായി ആണ് ബൈഡന്‍ റെക്കോര്‍ഡിട്ടത്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ റെക്കോര്‍ഡ് ജോ ബൈഡന്‍ തകര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. 
നവംബര്‍ നാലിലെ കണക്ക് പ്രകാരം 7 കോടി വോട്ടാണ് ബൈഡന് ലഭിച്ചതെന്ന് എന്‍.പി.ആര്‍ (നാഷണല്‍ പബ്ലിക് റേഡിയോ) റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 4 വരെ, ബൈഡന് 7.07 കോടി വോട്ടുകള്‍ ലഭിച്ചു. 2008 ല്‍ ഒബാമയ്ക്ക് ലഭിച്ച 69,498,516 വോട്ടുകളുടെ റെക്കോര്‍ഡാണ് ബൈഡന്‍ മറികടന്നത്. 2008 ല്‍ ഒബാമയ്ക്ക് ലഭിച്ചതിനേക്കാള്‍ മൂന്ന് ലക്ഷം കൂടുതല്‍ വോട്ടുകളാണ് ബൈഡന്‍ നേടിയത്.
ഒബാമ അന്ന് നേടിയത് തന്നെ റെക്കോഡ് വോട്ടായിരുന്നു. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാളും 2.7 കോടി വോട്ടുകള്‍ക്ക് മുന്നിലാണ് ബൈഡന്‍.  വോട്ടുകള്‍ പൂര്‍ണമായും എണ്ണിക്കഴിയുമ്പോള്‍ ബൈഡന്റെ വോട്ട് ഇനിയും വര്‍ധിക്കും. താപാല്‍ വോട്ടുകളുടെ എണ്ണല്‍ തുര്‍ന്നുകൊണ്ടിരിക്കുകയാണ്. 
നിലവില്‍ 264 ഇലക്ട്രല്‍ വോട്ടുകളാണ് ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. ട്രംപിന് 214 വോട്ടുകളാണ് ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.