തിരുവനന്തപുരം
വൈദ്യുതാഘാതം മൂലമുള്ള അപകടങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് ഇരുമ്പ്, അലുമിനിയം തോട്ടി ഉപയോഗിക്കുമ്പോഴെന്ന് കണക്കുകൾ. അഞ്ചു വർഷത്തിനിടെ 250 അപകടങ്ങളിൽ 132 പേരാണ് ലോഹത്തോട്ടിയിൽനിന്ന് ഷോക്കേറ്റ് മരിച്ചത്.
കഴിഞ്ഞ വർഷം മാത്രം 41 പേർക്കാണ് ലോഹത്തോട്ടിയുപയോഗിക്കുമ്പോൾ വൈദ്യുതിലൈനിൽനിന്ന് ഷോക്കേറ്റത്. 21 പേർ തൽക്ഷണം മരിച്ചു. 20 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഈ വർഷം ഏഴു പേരാണ് മരിച്ചത്.
അപകടങ്ങളിലേറെയും സംഭവിച്ചത് വൈദ്യുതിലൈനിനു സമീപത്തെ പ്ലാവിൽ നിന്നോ മാവിൽനിന്നോ ഫലം ശേഖരിക്കുമ്പോഴാണ്.
Comments are closed for this post.