2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ 282 സൈനികരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി

ചണ്ഡിഗഢ്
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ മരിച്ച 282 സൈനികരുടെ ശരീരാവശിഷ്ടങ്ങൾ അമൃത്സറിനു സമീപത്തുനിന്ന് കണ്ടെടുത്തു. പഞ്ചാബ് സർവകലാശാലയിലെ ആന്ത്രോപോളജി വകുപ്പ് അസി. പ്രൊഫസർ ഡോ. ജെ.എസ് ഷെറാവത്താണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടീഷുകാർക്കെതിരേ ഇന്ത്യയിൽ ആദ്യം നടന്ന സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ സൈനികരുടേതെന്ന് കരുതുന്ന അസ്ഥികൂടങ്ങളാണ് അമൃത്സറിനു സമീപത്തെ അജ്‌നാലയിൽനിന്ന് കണ്ടെത്തിയത്. പന്നിയുടെയും കാളയുടേയും നെയ്യ് പുരട്ടിയ വെടിയുണ്ടകൾ ഉപയോഗിക്കുന്നതിനെതിരേയായിരുന്നു വിപ്ലവം നടന്നത്. തങ്ങളുടെ മതവിശ്വാസത്തിനെതിരായ ഈ പ്രവൃത്തിയെ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യൻ ആർമി ചോദ്യം ചെയ്തു. ഇതാണ് വിപ്ലവത്തിലേക്ക് നയിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.