
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ നൈജീരീയിന് താരമായിരുന്ന ബര്‍തലോമിയോ ഒഗ്ബച്ചെ ക്ലബ് വിട്ടു. കഴിഞ്ഞ ദിവസമാണ് താരം ക്ലബ് വിട്ടതായി ബ്ലാസ്റ്റേഴ്സ് അധികൃതര്‍ അറിയിച്ചത്. 35 വയസുകാരനായ താരം ഐ.എസ്.എല്ലിന്റെ ആറാം സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. ഒഗ്ബെച്ചെ ക്ലബ്ബിന് നല്കിയ സേവനങ്ങള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൃതജ്ഞതയും, അദ്ദേഹത്തിന്റെ ഭാവിക്ക് എല്ലാവിധ ആശംസകളും അറിയിച്ചു. ‘ഈ വഴിപിരിയല്‍ അവിശ്വസനീയമാണ്, ഞാന്‍ ഈ മഹത്തായ ക്ലബ് വിടുകയാണ്. ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന വളരെ അഭിമാനവും സന്തോഷവും നിറഞ്ഞ എന്റെ സമയം ഞാന്‍ എപ്പോഴും ഓര്‍ക്കും. എന്റെ ടീമംഗങ്ങള്‍ക്കും പരിശീലകര്‍ക്കും മാനേജുമെന്റിനും എല്ലാ സ്റ്റാഫുകള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ സീസണില്‍ എല്ലായ്പ്പോഴും നിങ്ങള്‍ നല്കിയ സ്നേഹത്തിനും സ്ഥിരമായ പിന്തുണയ്ക്കും ആരാധകരോട് ഞാന്‍ എത്ര നന്ദിയുള്ളവനാണെന്ന് വിവരിക്കാന്‍ വാക്കുകള്‍ കൊണ്ട് കഴിയില്ല. ഭാവിയില്‍ ക്ലബ്ബിന് ധാരാളം വിജയങ്ങള്‍ നേരുന്നു’, ക്ലബുമായി വഴിപിരിഞ്ഞുകൊണ്ട് ഒഗ്ബച്ചേ പറഞ്ഞു.