2020 December 03 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഐ.സി.എം.ആറില്‍ 145 സയന്റിസ്റ്റ് അസിസ്റ്റന്റ്

ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ സയന്റിസ്റ്റ് അസിസ്റ്റന്റ് തസ്തികയില്‍ 145 ഒഴിവുകളുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അസിസ്റ്റന്റ് – 80 (ജനറല്‍ – 33, ഒ.ബി.സി – 21, എസ്.സി. – 12, എസ്.ടി. – 6, ഇ.ഡബ്ല്യു.എസ് – 8): യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും.
സയന്റിസ്റ്റ് ഇ – 43, യോഗ്യത: എം.ഡി.എം.എസ്.ഡി.എന്‍.ബി. അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട വിഷയത്തില്‍ സ്‌പെഷലൈസേഷന്‍ ഉണ്ടായിരിക്കണം. 7 വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇതിലെ ഒരു ഒഴിവിലേക്ക് ബയോടെക്‌നോളജിയിലെ ബിരുദാനന്തരബിരുദവും പി.എച്ച്.ഡിയും 6 വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
സയന്റിസ്റ്റ് ഡി – 22, യോഗ്യത: എം.ഡി.എം.എസ്.ഡി.എന്‍.ബി. അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട വിഷയത്തില്‍ സ്‌പെഷലൈസേഷന്‍ ഉണ്ടായിരിക്കണം. 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ എം.ബി.ബി.എസും 5 വര്‍ഷത്തെ പ്രവൃത്തിപരിചയവും. ഇതിലെ 6 ഒഴിവിലേക്ക് സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ബയോളജി, ബയോസയന്‍സ്, ബയോടെക്‌നോളജി, ബോട്ടണി, ബയോ ഇന്‍ഫോമാറ്റിക്‌സ് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും 4 വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
സയന്റിസ്റ്റ് തസ്തികയില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഡിസംബര്‍ 5. അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഡിസംബര്‍ 3.
വിശദവിവരങ്ങള്‍ക്ക് www.pgimer.edu.in, www.icmr.nic.inഎന്ന വെബ്‌സൈറ്റ് കാണുക.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.