
അബൂദബി: ചെന്നൈ സൂപ്പര്‍ കിങ്സിലെ 13 പേര്‍ക്ക് കൊവിഡ് ബാധിച്ചതോടെ ഐ.പി.എല്‍ ഷെഡ്യൂളില്‍ മാറ്റം വരുത്താനായി ബി.സി.സി.ഐ ആലോചിക്കുന്നു. ആദ്യ മത്സരം കളിക്കേണ്ടിയിരുന്ന ചെന്നൈ ഇനി ആദ്യ മത്സരത്തില്‍ കളിക്കില്ല എന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ബി.സി.സി.ഐ ഉടന്‍ പുതിയ ഷെഡ്യൂള്‍ പുറത്ത് വിടുമെന്നാണ് അറിയുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സിലെ താരങ്ങളെ കൊവിഡ് മാറുന്നത് വരെ സാവകാശം നല്‍കാനാണ് ബി.സി.സി.ഐ ആലോചിക്കുന്നത്. കൊവിഡ് ബാധിച്ച ചെന്നൈ താരങ്ങള്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഏതാനും താരങ്ങള്‍ ക്വാറന്റൈനിലുമാണ് ഇപ്പോഴുള്ളത്. അത് കാരണം ഇനിയും ഏഴ് ദിവസം കഴിഞ്ഞ് മാത്രമേ ചെന്നൈ പരിശീലനത്തിന് ഇറങ്ങൂ.