
മുംബൈ: ഇത്തവണ ഐ.പി.എല്ലില്‍ മലയാളത്തിലും സംപ്രേക്ഷണം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് കാരണം അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക. ഇത് കാരണം ഇത്തവണ വിപുലമായ രീതിയിലാണ് മത്സരം സംപ്രേക്ഷണം ചെയ്യുന്നത്.
ടെലിവിഷനിലൂടെയും മറ്റു ഓണ്‍ലൈന്‍ സ്ട്രീമിങിലൂടെയും മത്സരം വീക്ഷിക്കുന്നതുള്ള സൗകര്യമാണ് ബി.സി.സി.ഐ ഒരുക്കുന്നത്. സ്റ്റേഡിയത്തിലെത്തി മത്സരം കാണാന്‍ കഴിയാത്തതിനാല്‍ കൂടുതല്‍ പേര് ടെലിവിഷനേയും മറ്റു ഓണ്ലൈനിനേയും ആശ്രയിക്കുമെന്നതിനാലാണ് ഇത്തവണ സംപ്രേക്ഷണം കൂടുതല്‍ വിപുലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇന്ത്യയുള്‍പ്പെടെ 120 രാജ്യങ്ങളാണ് ഐ.പി.എല്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നത്. പാകിസ്താനൊഴികെയുള്ള രാജ്യങ്ങളിലെല്ലാം ഐ.പി.എല്‍ തല്‍സമയം കാണാം. ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സിനാണ് ടൂര്‍ണമെന്റിന്റെ സംപ്രേക്ഷണാവകാശം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നിവ കൂടാതെ ആറു പ്രാദേശിക ഭാഷകളിലും മല്‍സരങ്ങളുടെ കമന്ററിയുണ്ടാവും. ചാനലുകളും വിവരങ്ങളും ചുവടെ ഹിന്ദി സ്റ്റാര്‍ സ്പോര്‍ട്സ് 1 ഹിന്ദി, സ്റ്റാര്‍ സ്പോര്‍ട്സ് 1 ഹിന്ദി എച്ച്ഡി. ഇംഗ്ലീഷ് മുകളിലെ രണ്ടു ചാനലുകളൊഴികെ സ്റ്റാര്‍ സ്പോര്‍ട്സിന്റെ എല്ലാ പേ ചാനലുകളിലും കാണാം. ഏഷ്യാനെറ്റ് പ്ലസിലായിരിക്കും മലയാളം കമന്ററിയും മത്സരവും സംപ്രേക്ഷം ചെയ്യുക. അമേരിക്ക, കാനഡ എന്നിവിടങ്ങിളില്‍ വില്ലോ ടിവിയിലായിരിക്കും മല്‍സരങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുക. ദക്ഷിണാഫ്രിക്ക, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് അമേരിക്ക ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ സൂപ്പര്‍ സ്പോര്‍ട്ട് ചാനലിലായിരിക്കും മല്‍സരങ്ങള്‍. മലേഷ്യ, സിംഗപ്പൂര്‍, യൂറോപ്പ് (യുകെ, അയര്‍ലാന്‍ഡ് ഒഴികെ), സൗത്ത് അമേരിക്ക എന്നീവിടങ്ങളിലെല്ലാം യുപ് ടിവിയിലാണ് ലൈവ് സ്ട്രീമിങ്. ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് ഫോക്സ് സ്പോര്‍ട്സാണ് ര
ണ്ടു രാജ്യങ്ങളിലും മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്.