
ദുബായ്: ഐ.പി.എല്‍ തീം സോങ് തന്റെ റാപ്പ് സോങ്ങിന്റെ കോപ്പിയടിയാണെന്ന് അവകാശപ്പെട്ട് ഗായകന് കൃഷ്ണ കൗള്‍ രംഗത്ത്. ഇതിനോടകം നിരവധി ആളുകള്‍ കണ്ട് കഴിഞ്ഞ തീം സോങ് തന്റെ ‘ദേഖ് കൗന്‍ ആയാ വാപ്പസ്’ എന്ന റാപ്പ് സോങ്ങില്‍ നിന്ന് കോപ്പിയടിച്ചതാണെന്നാണ് കൃഷ്ണ കൗള്‍ അവകാശപ്പെടുന്നത്. ട്വിറ്ററിലും യു ട്യൂബിലും ഉള്‍പ്പെടെ വലിയ ആരാധക പിന്തുണയുള്ള റാപ്പ് ഗായകനും സംവിധായകനുമാണ് കൃഷ്ണ കൗള്‍.
‘ആയേഗ ഹം വാപ്പസ്’ എന്ന് ആരംഭിക്കുന്ന ഐ.പി.എല്ലിന്റെ തീം സോങ് മോഷ്ടിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ കൃഷ്ണ പോസ്റ്റ് ഇട്ടിട്ടുണ്ട്. തന്റെ അനുവാദം വാങ്ങുകയോ, പേരോ മറ്റ് പരിഗണനയോ നല്‍കിയിട്ടില്ല. അതിനാല്‍ ഐ.പി.എല്ലിനെതിരേ നിയമ നടപടിക്ക് തയ്യാറെടുക്കുകയാണ് കൃഷ്ണ വ്യക്തമാക്കി. തന്റെ പാട്ട് കോപ്പിയടിച്ച വിവരം എല്ലാവരിലേക്കും എത്തിക്കാന്‍ എല്ലാവരും ഷെയര്‍ ചെയ്ത് സഹായിക്കണമെന്നും കൃഷ്ണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കോപ്പിയടി സംഭവത്തോട് ഐ.പി.എല്‍ വൃത്തങ്ങളാരും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാല്‍ കൃഷ്ണയുടെ വാദം ശരിയാണെന്ന് തെളിയിക്കുന്ന സാമ്യത ഐ.പി.എല്ലിന്റെ തീം സോങ്ങിനുണ്ട്. ഐ.പി.എല്ലിന്റെ തീം സോങ് ഇതിനോടകം നിരവധി ആളുകള്‍ കണ്ട് കഴിഞ്ഞതിനാല്‍ നഷ്ടപരിഹാരം ആവിശ്യപ്പെട്ട് കൃഷ്ണ കോടതിയെ സമീപിച്ചാല്‍ ഐ.പി.എല്ലിന് അത് തിരിച്ചടിയാകുമെന്നുറപ്പ്.