2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഐ.ടി തിയറി പഠന സഹായി

 

ഒരു ടെക്സ്റ്റിനോ ഒബ്ജക്റ്റിനോ നല്‍കിയ ഫോര്‍മാറ്റുകള്‍ മറ്റൊരു ടെക്സ്റ്റിനോ ഒബ്ജക്റ്റിനോ നല്‍കാനാണ് ക്ലോണ്‍ ഫോര്‍മാറ്റിങ് ടൂള്‍ ഉപയോഗിക്കുന്നത്.
ഓപ്പണ്‍ ഓഫിസ് ഡ്രോ, കോറല്‍ ഡ്രോ, ഇങ്ക് സ്‌കേപ്പ് , അഡോബി ഇല്ലസ്‌ട്രേറ്റര്‍, ഡയ തുടങ്ങിയ സോഫ്റ്റ്‌വെയറുകള്‍ വെക്ടര്‍ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു.
എസ്.വി.ജി ചിത്രങ്ങള്‍ക്ക് പി.എന്‍.ജി ചിത്രങ്ങളേക്കാളും ക്വാളിറ്റി കൂടുതലാണ്.
ചിത്രങ്ങളുടെ ഫയല്‍ ഫോര്‍മാറ്റുകള്‍ Png,Jpg,bmp,svg
ഒന്നിലധികം ഒബ്ജക്റ്റുകള്‍ ഒന്നാക്കി മാറ്റുന്ന സാങ്കേതമാണ് group
ഇങ്ക് സ്‌കേപ്പിന്റെ ഫയല്‍ ഫോര്‍മാറ്റാണ് svg
ഡസ്‌ക് ടോപ്പ് പബ്ലിഷിങ് സോഫ്റ്റ് വെയറുകള്‍ക്ക് ഉദാഹരമാണ് സ്‌ക്രൈബസ്,പേജ് മേക്കര്‍,പബ്ലിഷര്‍ എന്നിവ
ഇങ്ക്‌സ്‌കേപ്പിലെ ഫില്‍ ആന്‍ഡ് സ്‌ട്രോക് ജാലകത്തിലെ ഒപ്പാസിറ്റിയുടെ അളവ് വ്യത്യാസപ്പെടുത്തിയാണ് ഓബ്ജക്റ്റുകള്‍ക്ക് നല്‍കിയ നിറത്തിന്റെ കടുപ്പം വ്യത്യാസപ്പെടുത്തുന്നത്.
ഒരു പ്രദേശത്തെ വിവിധ മാസങ്ങളിലെ രാത്രി ദൈര്‍ഘ്യം കണ്ടെത്താന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയറാണ് സണ്‍ ക്ലോക്ക്
ഒരു ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയറാണ് സ്‌കൈബസ്
വെബ് ഡിസൈനിങ്ങില്‍ എച്ച്.ടി.എം.എല്‍ ടാഗുകളുടേയും ആട്രിബ്യൂട്ടുകളുടേയും ആവര്‍ത്തിച്ചുള്ള ഉപയോഗം ഒഴിവാക്കാന്‍ കാസ്‌കേഡിങ് സ്‌റ്റൈല്‍ഷീറ്റുകള്‍ ഉപയോഗിക്കുന്നു.
ഡൊണാള്‍ഡ് ക്‌നൂത്ത് ആണ് ടെക്‌സ് എന്ന ടൈപ്പിംഗ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തത്
മെയില്‍ മെര്‍ജ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിരവധി പേര്‍ക്ക് ഒരേ സമയം കത്തുകള്‍ തയാറാക്കാം
കംപ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന കേബിളാണ് യു.ടി.പി..യു.ടി.പി.കേബിളില്‍ എട്ട് വയറുകളുണ്ട്.
സ്‌കൂള്‍ ലാബിലെ കംപ്യൂട്ടറുകള്‍ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന നെറ്റ് വര്‍ക്ക് ആണ് ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്ക്.
യു.ടി.പി കേബിളിനെ മോഡവുമായി ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന കണക്റ്ററാണ് RJ45.
ആനിമേഷന്‍ സോഫ്റ്റ്‌വെയറുകളാണ് synfig studio,pencil, open 2D magic.
for എന്ന നിര്‍ദ്ദേശം പൈത്തണില്‍ നിശ്ചിത തവണ ഒരേ നിര്‍ദ്ദേശം ആവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്നു.
ജനവാസ കേന്ദ്രത്തിലൂടെ പോകുന്ന ഒരു റോഡിന്റെ വീതി കൂട്ടിയാല്‍ ഏതൊക്കെ കെട്ടിടങ്ങളെ ബാധിക്കുമെന്ന് കണ്ടെത്താനാണ് ക്വാണ്ടം ജി.ഐ.എസിലെ ബഫര്‍ സങ്കേതം ഉപയോഗിക്കുന്നത്.
.py എന്നതാണ് പൈത്തണിന്റെ ഫോര്‍മാറ്റ്.
ടര്‍ട്ടില്‍ ഉപയോഗിച്ച് ജ്യാമിതീയ രൂപങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കും.
ഇന്‍ പുട്ട് ഉപകരണങ്ങള്‍ മൗസ്.കീ ബോര്‍ഡ് ,സ്‌കാനര്‍.
ഔട്ട് പുട്ട് ഉപകരണങ്ങള്‍ മോണിറ്റര്‍,പ്രിന്റര്‍.
ഉപകരണങ്ങളുടെ പോറ്റമ്മ-മദര്‍ ബോര്‍ഡ്.
മദര്‍ ബോര്‍ഡ് ഒരു ഇന്റര്‍ഗ്രേറ്റഡ് സര്‍ക്കീട്ട് ബോഡാണ്.
കംപ്യൂട്ടറിന്റെ തലച്ചോര്‍-മൈക്രോ പ്രോസസര്‍
ഒരു നെറ്റ്‌വര്‍ക്കിലെ കംപ്യൂട്ടറുകള്‍ തമ്മിലുള്ള വിവരക്കൈമാറ്റം നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങളാണ് ഹബ്ബ്,സ്വിച്ച് എന്നിവ.
ഒരു നെറ്റ്‌വര്‍ക്കിലെ എല്ലാ ഉപകരണങ്ങളേയും ഹബ്ബ് ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിക്കാം.
ണശൃലഹല ൈഎശറലഹശ്യേ എന്നാണ് വൈഫൈയുടെ പൂര്‍ണരൂപം
മോഡവുമായി ബന്ധിപ്പിക്കുന്ന ടെലിഫോണ്‍ വയറിന്റെ അറ്റത്ത് കാണപ്പെടുന്ന കണക്റ്റര്‍ ആണ് ഞഖ11.
ഒരു നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഉപകരണങ്ങളുടെ നാമകരണത്തിലും മറ്റും പാലിക്കേണ്ട പൊതു നിയമങ്ങളാണ് നെറ്റ് വര്‍ക്ക് പ്രോട്ടോക്കോളുകള്‍.
മൈക്രോ പ്രോസസര്‍ നിര്‍മാതാക്കളില്‍ പ്രമുഖര്‍- ഇന്റല്‍, എ.എം.ഡി
മൈക്രോ പ്രൊസസറിന്റെ വോള്‍ട്ടേജ് 1.3-1.5 ഉ ഇ.
കംപ്യൂട്ടറില്‍ താല്‍ക്കാലികമായി വിവരങ്ങള്‍ ശേഖരിക്കുന്നത് റാമിലാണ്.
കംപ്യൂട്ടറില്‍ സ്ഥിരമായി വിവരങ്ങള്‍ ശേഖരിക്കുന്നത് ഹാര്‍ഡ് ഡിസ്‌കില്‍.
റാമിന്റെ വിവിധ തലമുറകളാണ് DDR1,DDR2,DDR3.
വിന്‍ഡോസിലെ ഫയല്‍ സിസ്റ്റമാണ് NTFS,FAT 32.
ഉബുണ്ടുവിലെ ഫയല്‍ സിസ്റ്റമാണ് EXT3,EXT4.
ടണഅജ ലിനക്‌സ് സിസ്റ്റങ്ങളിലെ താല്‍ക്കാലിക മെമ്മറിയാണ്
ആവശ്യമായ അപ്ലിക്കേഷനുകളും ഫയലുകളും ഓണ്‍ലൈനുകളും ലഭിക്കാനുള്ള സാങ്കേതിക വിദ്യയാണ് ക്ലൗഡ് കംപ്യൂട്ടിങ്.
വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ കഴിയത്തക്കവിധത്തില്‍ കംപ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് നെറ്റ് വര്‍ക്കിങ്.
യു.ടി.പി.കേബിളില്‍ കാണപ്പെടാത്ത നിറമാണ് കറുപ്പ്, മഞ്ഞ എന്നിവ.
നവ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഉദാഹരണമാണ് ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ്പ്.
ഒരു സാധാരണ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പ്രവര്‍ത്തന തലത്തില്‍ കേര്‍ണല്‍,ഷെല്‍ എന്നീ ഭാഗങ്ങളുണ്ട്.
nmapplet (Network Manager Applet) ഉപയോഗിച്ച് കംപ്യൂട്ടറിന്റെ ഐപി വിലാസം കണ്ടെത്താം
നാം നിര്‍മിച്ച ചലചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പങ്ക് വെക്കാന്‍ youtube.com,vimeo.com എന്നീ സൈറ്റുകള്‍ സഹായകരമാകുന്നു
ഇങ്ക്‌സ്‌കേപ്പില്‍ ഗ്രേഡിയന്റ് ടൂള്‍ ഒബ്ജക്റ്റില്‍ ഒന്നിലധികം നിറങ്ങള്‍ ലയിപ്പിക്കാന്‍സഹായിക്കുന്നു.
ദൃശ്യപ്രകാശം ഉപയോഗപ്പെടുത്തിയിരിക്കുന്ന വയര്‍ലെസ് സാങ്കേതിക വിദ്യയാണ് ലൈഫൈ
ഉടമസ്ഥന്റെ അനുമതിയില്ലാതെ ഇന്റര്‍നെറ്റ് പോലെയുള്ള സ്വതന്ത്ര മാധ്യമങ്ങളില്‍നിന്നും കംപ്യൂട്ടറിലേക്കോ നെറ്റ് വര്‍ക്കിലേക്കോ പ്രവേശിക്കുന്നതു തടയാന്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഫയര്‍വാള്‍
കാസ്‌കേഡിങ് സ്‌റ്റൈല്‍ ഷീറ്റുകള്‍ വെബ്ഡിസൈനിങ്ങില്‍ വാേഹ ടാഗുകളുടേയും ആട്രിബ്യൂട്ടുകളുടേയും ആവര്‍ത്തിച്ചിട്ടുള്ള ഉപയോഗം ഒഴിവാക്കാന്‍ സഹായിക്കുന്നു
കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് കൊണ്ടുള്ള പ്രധാനപ്പെട്ട ഉപയോഗങ്ങള്‍ ഫയലുകള്‍ കൈമാറ്റം ചെയ്യാം പ്രിന്റര്‍ പങ്കുവയ്ക്കാം
ഇങ്ക്‌സ്‌കേപ്പില്‍ ഒന്നില്‍ കൂടുതല്‍ ചിത്രങ്ങലെ ഒരുമിപ്പിക്കാന്‍ അനുയോജ്യമായ സങ്കേതമാണ് ഗ്രൂപ്പ്
ടുപ്പി, ടുഡി മാജിക്കില്‍ ഫ്രൈം മോഡും ബാക്ഗ്രൗണ്ട് മോഡും ഉണ്ട്
ഒരു സിനിമയില്‍ പ്രദര്‍ശിപ്പിക്കേണ്ട ഫ്രൈമിന്റെ എണ്ണമാണ് എജട.
കാന്‍വാസില്‍ അനേകം ഫ്രൈമുകളെ ഒന്നിച്ച് ദൃശ്യമാക്കുന്ന രീതിയാണ് ഒനിയന്‍ സ്‌കിന്നിങ ്
ഒരു ത്രിമാന ആനിമേഷന്‍ സോഫ്റ്റ് വെയറാണ് ബ്ലെന്‍ഡര്‍
ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ബിഗ് ബക്ക് ബണ്ണി. എലിഫെന്റ് ഡ്രീം എന്നീ ആനിമേഷന്‍ സിനിമകള്‍ നിര്‍മിച്ചത്.
ചാള്‍സ് ബാബേജ് നിര്‍മിക്കാന്‍ ശ്രമിച്ച ആദ്യ കംപ്യൂട്ടറാണ് അനലിറ്റിക് എന്‍ജിന്‍
ആദ്യത്തെ ആധുനിക കംപ്യൂട്ടറാണ് ഏനിയാക്.
യൂനിക്‌സ്, ബി.എസ്.ഡി, മാക് ഒ.എസ്, വിന്‍ഡോസ് എന്നിവ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്ക് ഉദാഹരണമാണ്.
ഒരു പൊതു ലക്ഷ്യം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്ന കംപ്യൂട്ടര്‍ വിഭവങ്ങളുടെ ശേഖരണമാണ് ഗ്രിഡ്
.odt,.ott എന്നിവ വേഡ് ഫയലുകള്‍ക്ക് ഉദാഹരണമാണ്.
ഒരു ടെക്സ്റ്റിനോ ഒബ്ജക്റ്റിനോ നല്‍കിയിട്ടുള്ള ഫോര്‍മാറ്റുകള്‍ അതേ പോലെ മറ്റൊരു ടെക്സ്റ്റിനോ ഒബ്ജക്റ്റിനോ നല്‍കാന്‍ ഉപയോഗിക്കുന്ന സാങ്കേതികയാണ് ക്ലോണ്‍ ഫോര്‍മാറ്റിങ്.
പോഗ്രാമുകളുടെ നിര്‍ദ്ദേശങ്ങള്‍ എഴുതിയ അവസ്ഥയിലുള്ള രൂപമാണ് സോഴ്‌സ് കോഡ്.
ആഡ് ഓണ്‍ കാര്‍ഡുകള്‍ ഃ ഗ്രാഫിക്‌സ് കാര്‍ഡ്, സൗണ്ട് കാര്‍ഡ് ,ഇന്റേണല്‍ ടി.വി.ട്യണര്‍ കാര്‍ഡ് ,ഇന്റേണല്‍ മോഡം
ആകഛട സിസ്റ്റം പവര്‍ ഓണ്‍ ചെയ്യുമ്പോള്‍ തന്നെ എല്ലാ ഘടകങ്ങളും പ്രവര്‍ത്തന സജ്ജമാണോയെന്ന് പരിശോധിക്കുന്നു.
സീമോസ് ബാറ്ററി സിസ്റ്റം പ്രവര്‍ത്തിക്കാതിരിക്കുമ്പോഴും സമയവും തീയതിയും കൃത്യമായി രേഖപ്പെടുത്താന്‍ സഹായിക്കുന്നു.
കംപ്യൂട്ടറിന്റെ പവര്‍ ഹൗസ്-എസ്.എം.പി.എസ്.
എസ്.എം.പി.എസില്‍നിന്ന് പല നിരത്തിലുള്ള കേബിളുകള്‍ പുറത്തു വരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News