
സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായവരുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം. സംസ്ഥാന വ്യവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ വിവിധ ഭാഗങ്ങളിലുള്ള 12 ഐ.ടി.ഐകളില്‍ 13 ട്രേഡുകളില്‍ പ്രവേശനത്തിന് 260 സീറ്റുകളാണ് സംവരണം ചെയ്തിട്ടുള്ളത്. പ്രവേശനത്തിന് നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം. അടിസ്ഥാന യോഗ്യത പത്താം ക്ലാസാണ്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 300 രൂപ സ്റ്റൈപ്പന്റ് ബോര്‍ഡില്‍നിന്നു നല്‍കും. അപേക്ഷാ ഫോറം ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫിസുകളില്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ കാര്യാലയങ്ങളില്‍ 16ന് വൈകുന്നേരം അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം.
അഡ്മിഷന് നല്കുന്ന സര്‍ക്കാര്‍ ഐ.ടി.ഐകളും ട്രേഡുകളും: ധനുവച്ചപുരം – വയര്‍മാന്‍, ചാക്ക – ടര്‍ണര്‍, ആറ്റിങ്ങല്‍ – മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍, കൊല്ലം – മെക്കാനിക്കല്‍ ഡീസല്‍, ഏറ്റുമാനൂര്‍ – വെല്‍ഡര്‍, ഫില്‍റ്റര്‍, ചെങ്ങന്നൂര്‍ – മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍, കളമശേരി – ഫില്‍റ്റര്‍, ചാലക്കുടി – ടെക്നിക്കല്‍ പവര്‍ ഇലക്ട്രോണിക്ക് സിസ്റ്റംസ്, മലമ്പുഴ – ഇലക്ട്രീഷ്യന്, അഴിക്കോട് – ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, കോഴിക്കോട് – റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ടെക്നീഷ്യന്, കണ്ണൂര്‍ – ഇലക്ട്രോണിക്ക് മെക്കാനിക്ക്.
നവോദയ വിദ്യാലയങ്ങളില്‍
അധ്യാപക ഒഴിവുകള്‍
കേരളത്തിലെ ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 2020-2021 അധ്യയനവര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍, ഫാക്കല്‍ട്ടി കം സിസ്റ്റം അഡ്മിനിസ്റ്റ്രേറ്റര്‍ എന്നീ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷിക്കാം. അവസാന തിയതി ഈ മാസം 17. വിശദ വിവരങ്ങള്‍ www.navodaya.gov.innvsroHyd-erabadenhome ല്‍ ലഭ്യമാണ്.