2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഐ.ടി അറ്റ് സ്‌കൂള്‍ ജില്ലാ കോര്‍ഡിനേറ്ററായവര്‍ക്ക് പകരം അധ്യാപകരെ നിയമിക്കാന്‍ ഉത്തരവ്

കണ്ണൂര്‍: ഐ.ടി അറ്റ് സ്‌കൂള്‍ പ്രോജക്ടിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍, ട്രെയിനര്‍മാരായി തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകര്‍ക്ക് പകരം സംവിധാനം സ്‌കൂളുകളില്‍ ഒരുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. അധ്യാപകരുടെ ഒഴിവ് കാരണം കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കുന്നതിനാണ് പുതിയ സംവിധാനം ഏര്‍പെടുത്താന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാസ്റ്റര്‍ ട്രെയിനര്‍ക്ക് പകരം വരുന്ന ഒഴിവുകളില്‍ പ്രൊട്ടക്ടഡ് അധ്യാപകരെ നിയമിക്കാം.
പ്രൊട്ടക്ടഡ് അധ്യാപകരെ ലഭിക്കാത്ത സ്‌കൂളുകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരേയും നിയമിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഗസ്റ്റ് അധ്യാപകരായവരുടെ ബയോഡാറ്റയടക്കമുള്ള വിവരങ്ങള്‍ എക്‌സിക്യുട്ടിവ് ഡയറക്ടറെ അറിയിക്കണം. ഇത് ജില്ലാ ഓഫിസുകളില്‍ സൂക്ഷിക്കണം. അധ്യാപകരുടെ വേതനം ഡിമാന്റ് ഡ്രാഫ്റ്റ് വഴി ജില്ലാ ഓഫിസില്‍ നിന്നുലഭിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.