2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഐ.ഐ.ടി.ടി.എമ്മില്‍ ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്

 

ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ് മേഖലയിലെ ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബി.ബി.എ), മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ) പ്രോഗ്രാം പ്രവേശനത്തിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റ് (ഐ.ഐ.ടി.ടി.എം.) അപേക്ഷ ക്ഷണിച്ചു. www.iittm.ac.in എന്ന വെബ്‌സൈറ്റ് വഴി മേയ് 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലെ ഗ്വാളിയര്‍, നോയ്ഡ, ഭുവനേശ്വര്‍, നെല്ലൂര്‍ (നാലിടത്തും രണ്ടു പ്രോഗ്രാമുകളും), ഗോവ (എം.ബി.എ.) കാമ്പസുകളിലാണ് പ്രോഗ്രാമുകള്‍. മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി (ഐ.ജി.എന്‍.ടി.യു.) യുമായി സഹകരിച്ചാണ് പ്രോഗ്രാമുകള്‍ നടത്തുന്നത്.

ഏതെങ്കിലും സ്ട്രീമില്‍ പഠിച്ച്, പ്ലസ്ടുതല പരീക്ഷ ജയിച്ചവര്‍ക്ക് ബി.ബി.എ. പ്രോഗ്രാമിനും ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് എം.ബി.എ.ക്കും അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് വേണം. പട്ടിക വിഭാഗക്കാര്‍ക്ക് രണ്ടു പ്രോഗ്രാമുകള്‍ക്കും ഭിന്നശേഷിക്കാര്‍ക്ക് ബി.ബി.എ.ക്കും 45 ശതമാനം മാര്‍ക്ക് മതി.
രണ്ടു പ്രോഗ്രാമുകളുടെയും പ്രവേശനം ഐ.ജി.എന്‍.ടി.യു.ഐ.ഐ.ടി.ടി.എം. അഡ്മിഷന്‍ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാകും. ജൂണ്‍ ആറിന് രാവിലെ 10 മുതല്‍ 12 വരെ നടത്തുന്ന ബി.ബി.എ-എം.ബി.എ. ടെസ്റ്റുകള്‍ക്ക് ജനറല്‍ അവയര്‍നസ്, വെര്‍ബല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിവയില്‍നിന്നുള്ള 100 ഒബ്ജക്ടിവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും.
എം.ബി.എ പ്രവേശനത്തിന് 2020 ജൂണ്‍ ഒന്നിനും 2021 മേയ് 31നും ഇടയ്ക്കു നേടിയ-നേടുന്ന സാധുവായ കാറ്റ്, മാറ്റ്, സിമാറ്റ്, സാറ്റ് (എക്‌സ്.എ.ടി.), ജിമാറ്റ്, എ.ടി.എം.എ. സ്‌കോര്‍ ഉള്ളവരെ അഡ്മിഷന്‍ ടെസ്റ്റില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.