2020 October 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഐ.എസ്.ഐ ഏജന്റെന്ന് പരിചയപ്പെടുത്തി പാക്പൗരന്‍

ന്യൂഡല്‍ഹി: പാക്കിസ്താന്‍ ചാര സംഘടനയായ ഐ.എസ്.ഐയുടെ ഏജന്റാണെന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ആശങ്ക പരത്തി. പാകിസ്താന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള മുഹമ്മദ് അഹമ്മദ് ശൈഖ് മുഹമ്മദ് റഫീഖ് എന്നു പേരുള്ളയാളാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.
ദുബൈയില്‍നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഇയാള്‍ ഡല്‍ഹിയില്‍ എത്തിയത്. വിമാനത്താവളത്തിലെ ഹെല്‍പ് ഡെസ്‌കില്‍ എത്തിയ ഇയാള്‍ ‘ഞാനൊരു ഐ.എസ്.ഐ ഏജന്റാണ്. എന്നാല്‍, ഇനി അത് തുടരാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയില്‍ തുടരാനാണ് ആഗ്രഹം’ എന്നു പറയുകയായിരുന്നുവത്രെ. ഉടന്‍തന്നെ ഇവിടെയുണ്ടായിരുന്നവര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
38കാരനായ ഇയാള്‍ കാഠ്മണ്ഡുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഐ.എസ്.ഐ ഏജന്റാണെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.