
മത്സരക്രമം പുറത്തിറക്കി
പനജി: ഐ.എസ്.എല്‍ പുതിയ സീസണായുള്ള ഫിക്സ്ചറുകള്‍ പുറത്തിറക്കി. നവംബര്‍ 20ന് ആരംഭിക്കുന്ന ഐ.എസ്.എലിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എ.ടി.കെ മോഹന്‍ ബഗാനെ നേരിടും. രാത്രി 7.30നാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. അവസാന രണ്ട@ു സീസണിലും കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെ കൊല്‍ക്കത്തയും തമ്മിലായിരുന്നു ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയത്.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന്‍ താരമായിരുന്ന ജിങ്കന് ആദ്യ മത്സരത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സിനെതിരേ കളിക്കേ@ണ്ടി വരും. മോഹന്‍ ബഗാന്റെ മുന്‍ പരിശീലകനായ കിബു വികുന കേരള ബ്ലാസ്റ്റേഴ്സിനെ അവര്‍ക്കെതിരേ നയിക്കുന്നു എന്നതും കൗതുകകരമായിരിക്കും. നവംബര്‍ 26ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് എതിരേയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട@ാം മത്സരം. ഡിസംബര്‍ 13നാണ് കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്.സി ആദ്യ പോരാട്ടം നടക്കുക. നവംബര്‍ 27ന് ഐ.എസ്.എല്ലിലെ ആദ്യ കൊല്‍ക്കത്തന്‍ ഡര്‍ബി നടക്കും. അന്ന് ഐ.എസ്.എല്ലിലേക്ക് പുതിയതായി എത്തിയ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടും. ആദ്യ 11 റൗ@ണ്ടുകളിലെ ഫിക്സ്ചറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. എല്ലാ ദിവസം രാത്രി 7.30നാകും മത്സരം നടക്കുക. ഞായറാഴ്ചകളില്‍ രണ്ട് മത്സരങ്ങളും നടക്കും. ആദ്യമായി 11 ടീമുകള്‍ പങ്കെടുക്കുന്ന ഐ.എസ്.എല്‍ ആണ് ഇത്തവണത്തേത്. ഈസ്റ്റ് ബംഗാളിന്റെ വരവോടെയാണ് ലീഗില്‍ 11 ടീമുകളായത്.ഗോവയില്‍ മൂന്ന് വേദികളിലായാണ് ഐ.എസ്.എല്‍ നടത്താന്‍ തീരുമാനിച്ചിരുക്കുന്നത്. ടീമുകളെല്ലാം ഗോവയിലെത്തി പ്രീസീസണ് മത്സരങ്ങള്‍ ആരംഭിച്ചിട്ടു@ണ്ട്. നവംബര്‍ 14വരെ പ്രീസീസണ് മത്സരങ്ങള്‍ നടക്കും. ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനങ്ങളൊന്നും ഉ@ണ്ടായിട്ടില്ല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേ@ണ്ടതിനാല്‍ പൊലിമ ഇല്ലാത്ത ഉദ്ഘാടന ചടങ്ങായിരിക്കും ഇത്തവണത്തേത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ജഴ്സി
കൊച്ചി: കൊവിഡ് മഹാമാരിക്കെതിരേ പോരാടനുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ജഴ്സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണിലെ തെരഞ്ഞെടുത്ത മത്സരങ്ങളിലായിരിക്കും മൂന്നാം കിറ്റ് ഉപയോഗിക്കുക. ക്ലബ്ബിന്റെ ആരാധകരിലൊരാളായ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഇരുപതുകാരിയായ ബി.എസ്.സി വിദ്യാര്‍ഥിനി സുമന സായിനാഥാണ് മൂന്നാം കിറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി നടത്തിയ മത്സരത്തിന്റെ ഭാഗമായി ലഭിച്ച മുന്നൂറിലധികം ഡിസൈന്‍ എന്‍ട്രികളില്‍ നിന്നാണ് സുമനയെ വിജയിയായി തെരഞ്ഞെടുത്തത്. എല്ലാ സ്നേഹത്തിനും കെ.ബി.എഫ്.സിയുടെ മുഴുവന്‍ ടീമിനും ആരാധകര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൊവിഡ് 19നെതിരെ പോരാടുന്ന ഞങ്ങളുടെ പോരാളികള്‍ക്കും ഒരു വലിയ നന്ദി. എല്ലാവര്ക്കും ആയുരാരോഗ്യം നേരുന്നു സുമന പറഞ്ഞു.
Comments are closed for this post.