
ബംഗളുരു: യു.എസിന്റെ 12 ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 68 വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐ.എസ്.ആര്.ഒ തയ്യാറെടുക്കുന്നു. അടുത്ത വര്‍ഷം ആദ്യത്തോടെ വിക്ഷേപണം നടത്താനാണ് തീരുമാനം. ഐ.എസ്.ആര്.ഒയുടെ വിദേശ വാണിജ്യ വിഭാഗം ആന്‍ട്രിക്സ് കോര്‍പ്പറേഷനാണ് കരാര്‍ നേടിയ വിവരം അറിയിച്ചത്.
യു.എസിലെ കാലാവസ്ഥാ പ്രവചന കേന്ദ്രമായ പ്ലാനെറ്റ് ഐക്യുവിന്റെതാണ് 12 ഉപഗ്രഹങ്ങള്‍. പി.എസ്.എല്‍.വി സി34 ഉപയോഗിച്ച് നേരത്തെ ഒറ്റയടിക്ക് 20 ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍ഒ വിക്ഷേപിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ബെല്‍ജിയം, ബ്രിട്ടണ്, കാനഡ, ഫ്രാന്‍സ്, ജര്‍മനി എന്നിവയടക്കമുള്ള വിദേശ രാജ്യങ്ങളുടെ 74 ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്.ഒ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത്.