2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഐ.എസിന് ഫണ്ട് ശേഖരിച്ച കേസ്: രണ്ടുപേര്‍ക്ക് ഏഴുവര്‍ഷം തടവ്

ന്യൂഡല്‍ഹി: ഐ.എസിനു വേണ്ടി ഫണ്ട് ശേഖരിക്കുന്നതിനും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനുമായി പ്രവര്‍ത്തിച്ചുവെന്ന കേസില്‍ രണ്ടുപേര്‍ക്ക് ഏഴു വര്‍ഷം തടവിന് ഡല്‍ഹി സ്‌പെഷ്യല്‍ കോടതി ശിക്ഷവിധിച്ചു. ജമ്മു കശ്മിര്‍ സ്വദേശി അസ്ഹര്‍ ഉള്‍ ഇസ്‌ലാം (24), മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ ഷെയ്ക്ക് (25) എന്നിവരെയാണ് ജില്ലാ ജഡ്ജി അമര്‍നാഥ് ശിക്ഷിച്ചത്.
കുറ്റവിമുക്തരാക്കണമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ എം.എസ് ഖാന്‍ മുഖേന പ്രതികള്‍ കോടതിയില്‍ നേരത്തെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ആരോപിക്കപ്പെട്ട കുറ്റത്തില്‍ പശ്ചാത്താപമുണ്ടെന്നും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സമൂഹത്തിന് ഉപകാരപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കാമെന്നും അപേക്ഷയില്‍ പ്രതികള്‍ ഉറപ്പു നല്‍കിയിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.