ഐ.എച്ച്.ആര്.ഡിയുടെ വിവിധ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് ജനുവരി അഞ്ചുവരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.ihrd.ac.in, mfsekm.ihrd.ac.in, ihrdrcekm.kerala.gov.in.
കോഴ്സുകള്‍:
പി.ജി.ഡി.സി.എ (സായാഹ്നം – 6,000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും): യോഗ്യത ബിരുദം. മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബവരുമാനമുള്ള ഒ.ബി.സി വിഭാഗമോ ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബവരുമാനമുള്ള സാമ്പത്തിക പിന്നോക്കക്കാരോ ഡീ നോട്ടിഫൈഡ് സെമി നൊമാഡിക് ആന്‍ഡ് നൊമാഡിക്ട്രൈബ്സ് വിഭാഗമോ ആയിരിക്കണം.
കേന്ദ്രങ്ങള്‍: ഇടപ്പള്ളി (0484 – 2985252), മലപ്പുറം, തവനൂര്‍ (0494 – 2688699).
ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍:
അക്കൗണ്ടിങ്ങ് (സായാഹ്നം – 6,000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും): യോഗ്യത പ്ലസ്ടു. മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബവരുമാനമുള്ള ഒ.ബി.സി വിഭാഗമോ ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബവരുമാനമുള്ള സാമ്പത്തിക പിന്നോക്കക്കാരോ ഡീ നോട്ടിഫൈഡ് സെമി നൊമാഡിക് ആന്‍ഡ് നൊമാഡിക്ട്രൈബ്സ് വിഭാഗമോ ആയിരിക്കണം.
ഇലക്ട്രീഷ്യന് ഡൊമസ്റ്റിക് സൊല്യൂഷന്‍സ്: യോഗ്യത: എസ്.എസ്.എല്‍.സി. കോര്പറേഷന്/ മുന്‍സിപ്പാലിറ്റി പരിധിയില്‍ സ്ഥിരതാമസക്കാരും ബി.പി.എല്‍ വിഭാഗമോ ഒരുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനം ഉള്ളവരോ ആയിരിക്കണം. പ്രായം: 18നും 30നും ഇടയില്‍.
കേന്ദ്രങ്ങള്‍: മോഡല്‍ ഫിനിഷിങ് സ്കൂള്‍, എറണാകുളം (0484 – 2985252), മോഡല്‍ ഫിനിഷിങ് സ്കൂള്‍, തിരുവനന്തപുരം (0471 – 2307733), അപ്ലൈഡ് സയന്‍സ് കോളജ് കോഴിക്കോട് (9495177225, 9539587501).
– ഫീല്‍ഡ് ടെക്നിഷ്യന്‍ അദര്‍ ഹോം അപ്ലയന്‍സസ്: യോഗ്യത എസ്.എസ്.എല്‍.സി. കോര്പറേഷന്/ മുന്‍സിപ്പാലിറ്റി പരിധിയില്‍ സ്ഥിരതാമസക്കാരും ബി.പി.എല്‍ വിഭാഗമോ ഒരുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനം ഉള്ളവരോ ആയിരിക്കണം.
ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ നിര്‍മാണം: പ്ലസ് ടു സയന്‍സില്‍ കുറയാത്ത യോഗ്യത. നിശ്ചിത യോഗ്യതയുള്ള പട്ടികജാതി വിഭാഗക്കാര്‍.
കേന്ദ്രങ്ങള്‍: വിവിധ സ്ഥാപനങ്ങള്‍ (0484 – 2985252).
– എല്‍.ഇ.ഡി ബള്‍ബ് സോളര്‍ ലൈറ്റ് നിര്‍മാണം (13,300 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും): പ്ലസ് ടു സയന്‍സില്‍ കുറയാത്ത യോഗ്യത. നിശ്ചിത യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍.
കേന്ദ്രങ്ങള്‍: അപ്ലൈഡ് സയന്‍സ് കോളജുകള്‍ (പട്ടുവം, മറയൂര്‍, മാനന്തവാടി, കലൂര്‍; 0484 – 2985252).
ഡിപ്ലോമ ഇന്‍ ഇന്സ്റ്റലേഷന് ആന്‍ഡ് റിപ്പയര്‍ ഓഫ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് പ്രോഡക്ട്സ്: പ്ലസ്ടു, ഐ.ടി.ഐ. നിശ്ചിത യോഗ്യതയുള്ള പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍.
കേന്ദ്രങ്ങള്‍: അപ്ലൈഡ് സയന്‍സ് കോളജുകള്‍ (കോഴിക്കോട് – 9446255872; മാനന്തവാടി – 9387288283 049325245484; തൊടുപുഴ – 8547005047 04862228811 അയലൂര്‍,പാലക്കാട്, 04923 – 241766 9895577294)
സോളര്‍ പവര്‍ ഇന്സ്റ്റലേഷന് ഓപ്പറേഷന് ആന്‍ഡ് മെയിന്റനന്‍സ്: യോഗ്യത: പ്ലസ്ടു/ ഡിപ്ലോമ ബിരുദം. നിശ്ചിത യോഗ്യതയുള്ള പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍.
കേന്ദ്രങ്ങള്‍: അപ്ലൈഡ് സയന്‍സ് കോളജുകള്‍ (മാനന്തവാടി, അയലൂര്‍, ഐ.എച്ച്.ആര്.ഡി തവനൂര്‍)
സര്‍ട്ടിഫൈഡ് മള്‍ട്ടിമീഡിയ ഡവലപ്പര്‍: യോഗ്യത: പ്ലസ്ടു. നിശ്ചിത യോഗ്യതയുള്ള പട്ടിക ജാതിപട്ടിക വര്‍ഗ വിഭാഗക്കാര്‍.
കേന്ദ്രം: അപ്ലൈഡ് സയന്‍സ് കോളജ് (അയലൂര്‍)
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.