2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഐ.എച്ച്.ആര്‍.ഡി. എന്‍ജിനീയറിങ് കോളജുകളില്‍ ബി.ടെക് തത്സമയ പ്രവേശനം: ഇന്നു മുതല്‍ അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള എന്‍ജിനീയറിങ് കോളജുകളില്‍ മൂന്നാം ഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവു വരുന്ന ബി.ടെക് സീറ്റുകളിലേക്ക് തത്സമയ പ്രവേശനത്തിനായി ഇന്നു മുതല്‍ അപേക്ഷിക്കാം. ഇലക്ട്രോണിക്‌സ് ആന്‍ഡ് ബയോമെഡിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് എന്നീ വിഷയങ്ങളിലാണ് സീറ്റുകള്‍ ഒഴിവുള്ളത്.
ആറ്റിങ്ങല്‍ (8547005037), കരുനാഗപ്പള്ളി (8547005036), കൊട്ടാരക്കര (8547005039), അടൂര്‍ (8547005100), ചെങ്ങന്നൂര്‍ (8547005032), ചേര്‍ത്തല (8547005038) കല്ലൂപ്പാറ (8547005034), പൂഞ്ഞാര്‍ (8547005035), തൃക്കാക്കര (8547005097) എന്നിവിടങ്ങളിലാണ് എന്‍ജിനീയറിങ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത്. നിശ്ചിത യോഗ്യത നേടിയിട്ടുള്ളവര്‍ അപേക്ഷകള്‍ നേരിട്ടോ ഇമെയില്‍ മുഖേനയോ ബന്ധപ്പെട്ട കോളജുകളില്‍ സമര്‍പ്പിക്കാം. നിയമാനുസൃതം അര്‍ഹതപ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. വിശദവിവരങ്ങള്‍ ബന്ധപ്പെട്ട കോളേജുകളുടെ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.