
നിലവില്‍ അമേരിക്കയിക്കും ഒാസ്ട്രേലിയയ്ക്കും മാത്രമാണ് ഈ സാങ്കേതിക വിദ്യയുള്ളത്
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ സൂപ്പര്‍സോണിക്ക് കംബസ്ഷന്‍ റാംജെറ്റ് എന്ജിന്(സ്ക്രാംജെറ്റ് ) വിജയകരമായി ആകാശത്തേക്ക് കുതിച്ചുയര്‍ന്നു. റോക്കറ്റ് വിക്ഷേപണത്തിന്റെ ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന പുതിയ എന്‍ജിനാണിത്. നിലവില്‍ അമേരിക്കയിക്കും ഒാസ്ട്രേലിയയ്ക്കും മാത്രമാണ് ഈ സാങ്കേതിക വിദ്യയുള്ളത്.
പരീക്ഷണം വിജയമാണെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കിരണ്‍കുമാര്‍ പറഞ്ഞു.
സാധാരണ റോക്കറ്റുകള്‍ കുതിച്ചുയരുന്നത് ഇന്ധനവും അതു കത്തിക്കാനാവശ്യമായ ഓക്സിജനും റോക്കറ്റിനുള്ളില്‍ സംഭരിച്ച ശേഷമാണ് . എന്നാല്‍ പുത്തന്‍ സാങ്കേതിക വിദ്യയായ എയര്‍ ബ്രീത്തിംഗ് റോക്കറ്റ് സിസ്റ്റം വഴി ചുറ്റുപാടുമുള്ള ഓക്സിജന്‍ ഉപയോഗിച്ച് ഇന്ധനം കത്തിക്കാനാകും. ഇതാണ് ഐഎസ്ആര്‍ഒ വിജയകരമായി പരീക്ഷിച്ചത്.
എയര്‍ ബ്രീത്തിംഗ് റോക്കറ്റ് സിസ്റ്റം വഴി റോക്കറ്റ് വിക്ഷേപണ ചെലവ് ഇപ്പോഴുള്ളതിന്റെ പത്തു മടങ്ങ് കുറയ്ക്കാനാകും.
രണ്ട് റോക്കറ്റുകളുടെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് പുതിയ റോക്കറ്റിന്റെ രൂപകല്പന
ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍നിന്നാണ് വിക്ഷേപണം നടത്തിയത്. രണ്ട് സ്ക്രാംജെറ്റുകളുടെ വിക്ഷേപണമാണ് നടന്നത്.
ദിവസങ്ങള്‍ക്കു മുന്‍പു തന്നെ വിക്ഷേപണത്തിന് തയാറെടുത്തെങ്കിലും കഴിഞ്ഞ ജൂലൈ 28ന് ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്ളയറിലേക്ക് പോയ വ്യോമസേന വിമാനം കാണാതാതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു.