2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഏകദിന പരിശീലനം സംഘടിപ്പിച്ചു

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ എന്‍.യു.എല്‍.എം പദ്ധതി വ്യക്തിഗത അപേക്ഷകള്‍ക്കുള്ള ഏകദിന പരിശീലനവും അയല്‍കൂട്ടങ്ങള്‍ക്കുള്ള ലിങ്കേജ് ലോണ്‍, പലിശ സബ്‌സിഡി, റിവോള്‍വിങ് ഫണ്ട് എന്നിവയുടെ വിതരണോദ്ഘാടനവും നഗരസഭ ചെയര്‍ പേഴ്‌സണ്‍ ബിന്ദു ജോസ് നിര്‍വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി ആലി അധ്യക്ഷനായി.
പലിശ സബ്‌സിഡി 4,66433 രൂപയും റിവോള്‍വിങ് ഫണ്ട് 1,80000 രൂപയും നല്‍കി. വൈസ് ചെയര്‍മാന്‍ എ.പി ഹമീദ്, കെ അജിത, ടി.ജെ ഐസക്ക്, സനിത ജഗദീഷ്, ഒ സരോജിനി, വി ഹാരീസ്, ഡി രാജന്‍, എം.എം ഗോപാലന്‍, പി.പി മുഹമ്മദ്, ജയചന്ദ്രന്‍, രവീന്ദ്രന്‍, പി.എം രമ്യ, പി.ജെ ജോയി സംസാരിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.