2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

എ.ടി.എമ്മില്‍ നിന്നും ലഭിക്കാതെ പോയ 10,000 രൂപയും കോടതിച്ചെലവും നല്‍കാന്‍ വിധി

തൊടുപുഴ: തൊടുപുഴയിലെ വ്യാപാരിയായ ജോസ് വര്‍ഗീസിന് 2014 ജൂലൈ 14ന് കാഞ്ഞിരമറ്റം ബൈപ്പാസിലെ എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്നും ലഭിക്കാതെ പോയ 10,000 രൂപയും കോടതി ചെലവും നല്‍കാന്‍ മുട്ടം ഉപഭോക്തൃ കോടതി വിധി.
സംഭവ ദിവസം എ.ടി.എമ്മില്‍ നിന്ന് 10000 രൂപയെടുക്കുന്നതിന് മെഷിനില്‍ കാര്‍ഡ് ഇട്ടെങ്കിലും പണം ലഭിച്ചിരുന്നില്ല. പകരം തുക കുറഞ്ഞതായി രേഖപ്പെടുത്തിയ രസീതാണ് ലഭിച്ചത്.  കാര്‍ഡ് ഉടമ പരാതിയുമായി ബാങ്കിനെ സമീപിച്ചപ്പോള്‍ നിങ്ങള്‍ക്ക് പണം നഷ്ടപ്പെട്ടിട്ടില്ലെന്നും പണം ഉടന്‍ അക്കൗണ്ടില്‍ തിരികെ ലഭിക്കുമെന്നും പറഞ്ഞു. പിന്നീട് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും മാനേജറെ സമീപിച്ചപ്പോള്‍ തങ്ങള്‍ക്ക് എടിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. തുടര്‍ന്നാണ് ജോസ് പൊലിസിനെ സമീപിക്കുന്നതും മുട്ടം ഉപഭോക്തൃ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതും.
നീണ്ട അഞ്ച് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് പരാതിക്കാരന് കോടതിച്ചെലവും നഷ്ടപ്പെട്ട 10000 രൂപയും നല്‍കാന്‍ കോടതി വിധിച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.