2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എസ്.കെ.എസ്.എസ്.എഫ്. മുന്നേറ്റയാത്രക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ബഹ്റൈനില്‍ പ്രചരണ പര്യടനം

ഉബൈദുല്ല റഹ് മാനി

മനാമ: ‘അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു’ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കേരളത്തില്‍ ആരംഭിച്ച മുന്നേറ്റ യാത്രക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബഹ്റൈനിലും ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു..
ഇതോടനുബന്ധിച്ച് ബഹ്റൈനിലെ വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ പ്രത്യേക ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മനാമയില്‍ നടന്ന പ്രചരണോദ്ഘാടന സംഗമത്തില്‍ ഇതിനുള്ള പതാക കൈമാറ്റം നടന്നു.
സമസ്ത ബഹ്റൈന്‍ വൈ.പ്രസിഡന്‍റ് സയ്യിദ് യാസര്‍ ജിഫ് രി തങ്ങളില്‍ നിന്നും ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ്. ജന.സെക്രട്ടറി മജീദ് ചോലക്കോട് പതാക ഏറ്റുവാങ്ങി.
ചടങ്ങില്‍ ഹാഫിസ് ശറഫുദ്ധീന്‍ മൗലവി, ഷഹീര്‍ കാട്ടാന്പള്ളി, ഇസ്മാഈല്‍ പയ്യന്നൂര്‍, ഉബൈദുല്ല റഹ് മാനി, നവാസ്കുണ്ടറ, റിയാസ് വി.കെ, ഉമൈര്‍ വടകര, മോനു മുഹമ്മദ്, അബ്ദുൽ സമദ് വയനാട്, ജസീര്‍ വാരം, മനാമ മദ്റസ പ്രതിനിധികളായ ശൈഖ് റസാഖ്, അബ്ദുൽ ഗഫൂർ, ഹമീദ് കാസർക്കോട് എന്നിവര്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.