2020 December 03 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എസ്.കെ.എസ്.എസ്.എഫ് മീലാദ് കാംപയിന്‍: ടേബിള്‍ ടോക്കും മദീനാ പാഷന്‍ ഇശ്ഖ് മജ്‌ലിസും സംഘടിപ്പിച്ചു

മലപ്പുറം: മാനവിക ജീവിതക്രമത്തെപാകപ്പെടുത്തിയ തിരുനബി (സ്വ)യുടെ ജീവിത സന്ദേശത്തിലൂടെ നീതിബോധത്തിന്റെയും സഹിഷ്ണുതയുടെയും നവലോകം കെട്ടിപ്പെടുക്കണമെന്നു
എസ്.കെ.എസ്.എസ്.എഫ് ഈസ്റ്റ് ജില്ലാ ഇബാദ് സമിതി സംഘടിപ്പിച്ച ടേബിള്‍ ടോക്ക് അഭ്യര്‍ഥിച്ചു. ജീവിതക്രമത്തിലൂടെ മതത്തിന്റെ യഥാര്‍ത്ഥ സന്ദേശം പകര്‍ന്നു നല്‍കുകയെന്നതാണ് പ്രവാചക ശ്രേഷ്ഠരില്‍ നിന്നും അനുചരന്‍മാര്‍ പകര്‍ത്തിയതും ലോകത്തിനു പകര്‍ന്നു നല്‍കിയതും. പ്രവാചക ചര്യകള്‍ സ്വന്തം ജീവിതത്തില്‍ ചേര്‍ത്തു വെച്ച സൂഫീവര്യന്‍മാരിലൂടെയാണ് പില്‍കാലം മതത്തെ ഉള്‍ക്കൊള്ളുന്നത്. വ്യക്തിത്വത്തിലൂടെ മതത്തെ പ്രബോധനം ചെയ്ത മാര്‍ഗമാണ്
മതത്തിന്റെ അന്തസത്തയെന്നും മാനവ സമൂഹത്തില്‍ ഈ ദൗത്യമാണ് ഇസ്ലാമിക പ്രബോധന രീതിയെന്നും ടേബിള്‍ ടോക്ക് ഉദ്‌ബോധിപ്പിച്ചു.

ഞാനറിഞ്ഞ പ്രവാചകന്‍ എന്ന ശീര്‍ഷകത്തില്‍ നടന്ന ടേബിള്‍ ടോക്ക് പാണക്കാട് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങള്‍
അധ്യക്ഷനായി. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, സത്താര്‍ പന്തലൂര്‍, ഡി.സി.സി സെകട്ടറി അജീഷ്, എസ്. സുഗതന്‍ , ഇ.സജീവ്, ശമീര്‍ ഫൈസി ഒടമല, ടി.കെ.അബ്ദു റഷീദ് വാഫി സംസാരിച്ചു. ആസിഫ് ദാരിമി പുളിക്കല്‍ മോഡറേറ്ററായി. സലീം എടക്കര, ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, സി.ടി.ജലീല്‍, മുഹമ്മദ് അമീന്‍ കിഴിശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

മീലാദ് കാംപയിന്‍ സ്മാപനം കുറിച്ച് വൈകീട്ട് മദീന പാഷന്‍ ഇശ്ഖ് മജ്‌ലിസ് നടന്നു. മൗലീദ് പാരായണം, പ്രകീര്‍ത്തന പ്രഭാഷണങ്ങള്‍, മദ്ഹ് ഗാനാലാപനം, ഉപഹാര സമര്‍പ്പണം തുടങ്ങിയവ നടന്നു. സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങള്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.എസ്.കെ.എസ്.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ഇബാദ് ജില്ലാ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News