2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക നീലഗിരിയില്‍ പ്രൗഢമായി

ഗൂഡല്ലൂര്‍: പ്രൗഢോജ്വലമായി എസ്.കെ.എസ്.എസ്.എഫ് നീലഗിരി ജില്ലാ മനുഷ്യജാലിക. ഗൂഡല്ലൂര്‍ ടി.കെ പേട്ടയിലായിരുന്നു രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന മുദ്രാവാക്യത്തില്‍ നീലഗരി ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലിക നടന്നത്. നൂറുകണക്കിനാളുകളാണ് ജാലികയില്‍ കണ്ണികളായത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രണ്ട് താലൂക്കുകളിലായി രാഷ്ട്രരക്ഷാ യാത്ര നടത്തിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ മനുഷ്യജാലിക സംഘടിപ്പിച്ചത്. സംഗമം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടത്തുന്നത് മതവിശ്വാസികളല്ല. അധികാര സ്ഥാനങ്ങള്‍ കൈയാളാനുള്ള ചിലരുടെ ഭാഗമാണ്. നിലവില്‍ രാജ്യത്ത് നടക്കുന്ന വിവിധ സംഭവങ്ങള്‍ ഇതിന് തെളിവായി നമ്മുടെ മുന്നിലുണ്ട്. ഇത്തരം കാര്യങ്ങളെ തൊട്ട് ജാഗരൂകരാവേണ്ടത് മുഴുവന്‍ മതവിശ്വാസികളുടെയും ജനാധിപത്യ വിശ്വാസികളുടെയും കടമയാണ്.
മതങ്ങള്‍ക്കിടയില്‍ വിഭജനം സൃഷ്ടിച്ചുള്ള ബ്രിട്ടീഷുകാരുടെ തന്ത്രമാണ് ഇന്ന് രാജ്യം ഭരിക്കുന്നവര്‍ പയറ്റുന്നത്. ഇതിന് കൂച്ചുവിലങ്ങിടാന്‍ മതേതര ചേരി ശക്തിപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മേല്‍ഗൂഡല്ലൂര്‍ സെന്റ് മേരീസ് ചര്‍ച്ചിലെ വികാരി ഫാദര്‍. രവി ലോറന്‍സ് സ്‌നേഹഭാഷണം നടത്തി. മതങ്ങള്‍ തമ്മിലുള്ള പരസ്പര സൗഹാര്‍ദമാണ് രാജ്യത്തിന്റെ കെട്ടുറപ്പിന് നിദാനമെന്ന് അദ്ദേഹം പറഞ്ഞു. ഇത് നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ മുഴുവന്‍ ആളുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഒ.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. ജില്ലാ പ്രസിഡന്റ് ഫള്‌ലുറഹ്മാന്‍ ദാരിമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജി, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.എം ബാഖവി, ട്രഷറര്‍ മൊയ്തീന്‍കുട്ടി റഹ്മാനി, എസ്.വൈ.എസ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എ.എം ശരീഫ് ദാരിമി, ജില്ലാ പ്രസിഡന്റ് എം.സി സൈതലവി മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കെ.പി അലി മുസ്‌ലിയാര്‍, ട്രഷറര്‍ അഷ്‌റഫ് ഹാജി ദേവാല, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ശുഐബ് നിസാമി പെരിയശോല, ഖുത്വബാഅ് ജില്ലാ പ്രസിഡന്റ് വി.പി ഹനീഫ ദാരിമി വിലങ്ങൂര്‍, ജനറല്‍ സെക്രട്ടറി സൈതലവി റഹ്മാനി പാക്കണ, ട്രഷറര്‍ ഹനീഫ ഫൈസി, മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കുഞ്ഞാവ ഹാജി, ജനറല്‍ സെക്രട്ടറി ആലിപ്പു ഉപ്പട്ടി, ട്രഷറര്‍ യൂസുഫ് ഹാജി, എസ്.കെ.ജെ.എം ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ ബാഖവി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷര്‍ മുഷ്താക് ചെമ്പാല, ജില്ലാ ഭാരവാഹികളായ സുലൈമാന്‍ ഫസ്റ്റ്‌മൈല്‍, ഷൗക്കത്ത് പാടന്തറ, ഷാഫി മാസ്റ്റര്‍, മുനീര്‍ ചെമ്പാല, സലീം ഫൈസി, സ്വാദിഖ് മാസ്റ്റര്‍, അലി കളത്തില്‍, ഷക്കീബ് ഉപ്പട്ടി, ജസീര്‍ നെല്ലാക്കോട്ട, ഹാരിസ് ഫൈസി, അബ്ദുറഹ്മാന്‍ ഫൈസി, അഷ്‌റഫ് പന്തല്ലൂര്‍, അഷ്‌കര്‍ എല്ലമല, മുഹമ്മദ് ബാപ്പുട്ടി ബാഖവി, നൗഫല്‍ ദാരിമി, മുസ്തഫ മാസ്റ്റര്‍, ഫിറോസ് ഫൈസി, റിയാസ് ഫൈസി, റസാക്ക് അന്‍വരി സംസാരിച്ചു. ജില്ലാ സെക്രട്ടറി ജുദീര്‍ഷാന്‍ സ്വാഗതവും സീനിയര്‍ വൈസ് പ്രസിഡന്റ് മുജീബ് റഹ്മാന്‍ നന്ദിയും പറഞ്ഞു.
സംഗമത്തില്‍ എസ്.കെ.എസ്.എസ്.എഫ് നീലഗിരി ജില്ലാ കമ്മിറ്റിയുടെ ഉപഹാരങ്ങള്‍ ഫാ. രവി ലോറന്‍സിനും പാണക്കാട് സയ്യിദ് റശീദലി തങ്ങള്‍ക്കും സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരിനും കെ.പി മുഹമ്മദ് ഹാജി, സയ്യിദ് ഒ.കെ ഇമ്പിച്ചിക്കോയ തങ്ങള്‍, പി.കെ.എം ബാഖവി എന്നിവര്‍ കൈമാറി.
മനുഷ്യജാലികക്കായി എസ്.കെ.എസ്.എസ്.എഫ് നീലഗിരി വിങ് വാട്‌സ്ആപ് കൂട്ടായ്മ സമാഹരിച്ച തുക മുജീബ് റഹ്മാന്‍ നെല്ലാക്കോട്ട പാണക്കാട് സയ്യിദ് റശീദലി തങ്ങള്‍ക്ക് കൈമാറി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.