2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക നാളെ അട്ടപ്പാടിയില്‍

പാലക്കാട് : റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ പാലക്കാട് ജില്ലാതല പരിപാടി നാളെ അട്ടപ്പാടി ഗൂളിക്കടവില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ രാജ്യത്തിനകത്തും പുറത്തുമായി 70 കേന്ദ്രങ്ങളിലായാണ് എസ്.കെ.എസ്.എസ്.എഫ് ഈ വര്‍ഷം മനുഷ്യജാലിക നടത്തുന്നത്.
വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയും സമുദായ സൗഹാര്‍ദം സംരക്ഷിക്കുകയുമാണ് പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്. വിദ്വേഷ രാഷ്ട്രീയത്തിലൂടെ സര്‍വ്വതലങ്ങളിലും സ്വാധീനം നേടിക്കൊണ്ടിരിക്കുന്ന ഫാസിസത്തെ ചെറുക്കാന്‍ എല്ലാവിഭാഗം ജനങ്ങളേയും ഒരുമിപ്പിക്കാനുള്ള സന്ദേശമാണ് സംഘടന കൈമാറുന്നത്. ഫാസിസ്റ്റ് പ്രതിരോധത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന മതവിരുദ്ധവും രാജ്യവിരുദ്ധവുമായ തീവ്രവാദ പ്രവണതകളെ ചെറുക്കുവാനുള്ള ബോധവത്ക്കരണം കൂടിയാണ് മനുഷ്യജാലികയും അതിന്റെ മുന്നോടിയായി നടന്ന പ്രചരണ പരിപാടികളും.
ഗൂളിക്കടവില്‍ നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ അധ്യക്ഷനാകും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ മുഖ്യപ്രഭാണവും അഡ്വ.ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണവും നടത്തും.
വിവിധ മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. അഡ്വ. ശംസുദ്ദീന്‍ എം.എല്‍.എ മുഖ്യാതിഥിയാകും. വാര്‍ത്താസമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ എന്‍. ഹബീബ് ഫൈസി കോട്ടോപ്പാടം, ജില്ലാ പ്രസിഡന്റ് അന്‍വര്‍സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, ടി.കെ സുബൈര്‍ മൗലവി പുല്ലശ്ശേരി, പി.എ റഹീംഫൈസി അക്കിപ്പാടം, ശാഫി ഫൈസി കോല്‍പ്പാടം, സജീര്‍ പേഴുങ്കര സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.