ചെന്നൈ • എസ്.കെ.എസ്.എസ്.എഫ് നാഷനൽ കമ്മിറ്റി ചെന്നൈയിൽ സംഘടിപ്പിക്കുന്ന ദേശീയ കൗൺസിൽ മീറ്റ് നാളെ തുടങ്ങും. ചെന്നൈ എഗ്മോർ എം.എം.എ ഹാളിൽ രാവിലെ 11ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച മീലാദ് കോൺഫറൻസോടെ സമാപിക്കും. കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിൽ നിന്നായി നൂറോളം കൗൺസിൽ അംഗങ്ങൾ രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കും.
നാളെ രാവിലെ ഖാഇദേ മില്ലത്ത് മഖ്ബറ സിയാറത്തിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. ആദൃശ്ശേരി ഹംസ കുട്ടി മുസ്‌ലിയാർ പതാക ഉയർത്തും. ഉദ്ഘാടന സംഗമത്തിൽ മന്ത്രിമാർ, എം.പി മാർ എം.എൽ.എ മാർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. നവാസ് ഗനി എം.പി, തമിഴ്നാട് വഖ്ഫ് ബോർഡ് ചെയർമാൻ അബ്ദുറഹ്മാൻ എന്നിവർ പ്രഭാഷണം നടത്തും.
നാളെ ഉച്ചക്ക് രണ്ട് വർഷത്തേക്കുള്ള പദ്ധതി ആവിഷ്‌കരണവും രാത്രി എഴിന് ഇശ്ഖ് മജ്‌ലിസും നടക്കും. റഫീഖ് ഹുദവി കോലാർ ഹുബ്ബ്റസൂൽ പ്രഭാഷണം നിർവഹിക്കും. ഞായറാഴ്ച രാവിലെ ആറിന് ഹസീബ് അൻസാരി ബീവണ്ടി ആത്മീയ പ്രഭാഷണം നടത്തും. ഒമ്പതിന് മുസ്‌ലിം ഇന്ത്യയുടെ ഭാവി എന്ന ശീർഷകത്തിൽ നടക്കുന്ന സെമിനാർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും.
അശ്റഫ് കടക്കൽ, ശരീഫ് കോട്ടപ്പുരത് ബംഗളൂരു, സുപ്രഭാതം റസിഡന്റ് എഡിറ്റർ സത്താർ പന്തലൂർ പ്രബന്ധം അവതരിപ്പിക്കും. ചടങ്ങിൽ തമിഴ്നാട് ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ പീറ്റർ അൽഫോൻസ, മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.എ.എം അബൂബക്കർ അതിഥികളായി പങ്കെടുക്കും. റഹീസ് അഹ്മദ് മണിപ്പൂർ, അനീസ് അബ്ബാസി രാജസ്ഥാൻ, അസ്‌ലം ഫൈസി ബാംഗ്ലൂർ, ഡോ. നിഷാദലി വാഫി തൃച്ചി എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ഡോ. ഫൈസൽ ഹുദവി മോഡറേറ്ററാകും. ഉച്ചക്ക് രണ്ടിന് കൗൺസിൽ മീറ്റ് ഓണമ്പള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഡോ. ബശീർ പനങ്ങാങ്ങര അധ്യക്ഷനാകും. സമാപന മീലാദ് സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. തമിഴ്‌നാട് ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഗിങ്കി കെ.എസ് മസ്താൻ, മുസ്‌ലിം ലീഗ് ദേശീയ പ്രസിഡൻ്റ് പ്രൊഫ. ഖാദർ മൊയ്തീൻ മുഖ്യാതിഥിയായി പങ്കെടുക്കും. ജാഫർ സ്വാദിഖ് ബാഖവി ചെന്നൈ, മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നടത്തും. സ്വാമി ആത്മദാസ് യമി ധർമ പക്ഷ, ഓണമ്പള്ളി മുഹമ്മദ് ഫൈസി, സത്താർ പന്തലൂർ, റശീദ് ഫൈസി വെള്ളായിക്കോട് പ്രസംഗിക്കും.
വിവിധ സെഷനുകളിൽ ചെന്നൈ മലയാളി മുസ്‌ലിം അസോസിയേഷൻ, കെ.എം.സി.സി, എസ്.ഐ.സി ഭാരവാഹികൾ ആശംസകളർപ്പിക്കും.
Comments are closed for this post.