2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

എസ്.കെ.എസ്.എസ്.എഫ് കാംപസ് യാത്രക്ക് ഉജ്ജ്വല തുടക്കം

തിരുവനന്തപുരം • ‘ധൈഷണിക വിദ്യാർഥിത്വം നൈതിക സംവേദനം’ പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന കാംപസ് യാത്രക്ക് തിരുവനന്തപുരം കാര്യവട്ടം കേരള സർവകലാശാല കാംപസിൽ ഉജ്ജ്വല തുടക്കം.
സിൻഡിക്കേറ്റ് അംഗം പ്രൊഫ. ആർ. അരുൺകുമാർ കാംപസിലെ വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്തു. കലാലയങ്ങളിൽ വളർന്നുവരുന്ന മൂല്യച്ച്യുതി ഇല്ലാതാക്കാൻ വിദ്യാർഥികൾ മുന്നിട്ടുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ശമീർ ഹംസ അധ്യക്ഷനായി. അൻവർ മുഹിയുദ്ദീൻ ഹുദവി ആലുവ മുഖ്യപ്രഭാഷണവും ബാസിത് മുസ് ലിയാരങ്ങാടി വിഷയാവതരണവും നടത്തി.
കാര്യവട്ടം യൂനിവേഴ്‌സിറ്റി കാംപസ് കോളജിലെ കാംപസ് വിങ് പ്രഖ്യാപനവും ശാഖാ അംഗീകാരപത്ര വിതരണവും ചടങ്ങിൽ നടന്നു. വൈകിട്ട് നാലിന് തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നടന്ന സമാപന സംഗമം കേരള സർവകലാശാല അസി. പ്രൊഫ. നൗഷാദ് ഹുദവി ഉദ്ഘാടനം ചെയ്തു. സാജിഹ് ഷമീർ അസ്ഹരി മുഖ്യപ്രഭാഷണം നിർവഹിച്ചു. കാംപസ് വിങ് ചെയർമാൻ അസ്ഹർ യാസീൻ വിഷയാവതരണം നടത്തി. ശരീഫ് നിസാമി അധ്യക്ഷനായി. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ മറുപടി പ്രസംഗവും നടത്തി.
യാത്രയുടെ ഭാഗമായി സ്വീകരണ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ആശയവിനിമയ സംവാദത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, ട്രഷറർ ഫക്‌റുദ്ദീൻ തങ്ങൾ കണ്ണന്തളി, മുബഷിർ തങ്ങൾ ജമലുല്ലൈലി, അബ്ദുൽ ഖാദർ ഹുദവി, ആർ.വി അബൂബക്കർ യമാനി, ത്വാഹ നെടുമങ്ങാട്, അബ്ദുൽ ഖാദർ ഫൈസി, അനീസ് റഹ്മാൻ, ജലീൽ മാസ്റ്റർ പട്ടാർകുളം, ഫാറൂഖ് ഫൈസി മനിമൂളി, സമസ്ത തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷാജഹാൻ ദാരിമി പനവൂർ, ഫർഹാൻ മില്ലത്ത്, ശഹീർ കോണോട്, ആശിഖ്, മുഹമ്മദ്, ഷാനവാസ് മാസ്റ്റർ കണിയാപുരം, ശരീഫ് നിസാമി, ഷമീർ പെരിങ്ങമ്മല, ബിലാൽ കാസർകോട്, സിറാജ് ഇരിങ്ങല്ലൂർ, ജുനൈദ് മാനന്തവാടി, സമീർ കണിയാപുരം, ദിൻഷാദ് ഫറോക്ക്, ഹാഫിദ് കല്ലിങ്ങൽ, ജസീൽ പെരുമണ്ണ, മിൻഷാദ് സംസാരിച്ചു.

ഇന്ന് കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജില്‍നിന്ന് ആരംഭിക്കും. ആലപ്പുഴയിലെ ടി.ഡി.എം.സി.എച്ചില്‍ അവസാനിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.