2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എസ്.എസ്.എൽ.സി പരീക്ഷ ചോദ്യഘടനയിലെ ആശങ്ക ഒഴിയുന്നില്ല

ഐ.പി അബു പുതുപ്പള്ളി
തിരൂർ
എസ്.എസ്.എൽ.സി പൊതു പരീക്ഷയുടെ ചോദ്യപേപ്പറിന്റെ ഘടന പ്രസിദ്ധീകരിച്ചതിൽ ആശങ്ക ഒഴിയുന്നില്ല. നിലവിൽ പ്രസിദ്ധീകരിച്ച ഘടന തുടർന്നാൽ സമ്പൂർണ എ പ്ലസുകാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകും.
കഴിഞ്ഞ പരീക്ഷയിൽ 40 ശതമാനം പാഠഭാഗങ്ങൾ ആയിരുന്നു ഫോക്കസ് ഏരിയ. ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടി മാർക്കിനുള്ള ചോദ്യങ്ങളിൽ നിന്നു കുട്ടിക്ക് ഇഷ്ടമുള്ളവ എഴുതാനുള്ള അവസരവും നൽകിയിരുന്നു.
ഇതുമൂലം ഫുൾ എ പ്ലസ് ലഭിക്കാനുള്ള മാർക്ക് ഫോക്കസ് ഏരിയയിൽ തന്നെ സ്‌കോർ ചെയ്യാമായിരുന്നു. ഇത്തവണ 80 മാർക്കിന്റെ പരീക്ഷയ്ക്ക് 70 ശതമാനമായ 56 മാർക്കിനുള്ള ചോദ്യങ്ങൾ ഫോക്കസ് ഏരിയിൽ നിന്നും ബാക്കിയുള്ള 30 ശതമാനമായ 24 മാർക്കിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയ്ക്കു പുറത്തുനിന്നുമായിരിക്കം.
28 മാർക്കിന് ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾ തെരഞ്ഞെടുത്ത് എഴുതാനും 12 മാർക്കിന് ഫോക്കസ് ഏരിയയ്ക്ക് പുറത്തുനിന്നു ചോയ്‌സ് ആയിരിക്കും.
40 മാർക്കിന്റെ പരീക്ഷകൾക്ക് 28 മാർക്കിന് ഫോക്കസ് ഏരിയയിൽ നിന്നും 12 മാർക്കിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്നുമായിരിക്കും.14 മാർക്കിന് ഫോക്കസ് ഏരിയയിൽനിന്നും 6 മാർക്കിന് ഫോക്കസ് ഏരിയയിൽനിന്നുള്ള ചോയ്‌സിനുള്ള ചോദ്യങ്ങളും ഉണ്ടാകും.
80 മാർക്കിന്റെ പരീക്ഷയ്ക്ക് ഒന്ന്, രണ്ട്, നാല്, ആറ്, എട്ട് മാർക്കുകൾക്ക് ഉത്തരമെഴുതേണ്ട അഞ്ച് പാർട്ടുകളാണെന്നാണ് ഘടനയിലുള്ളത്. എന്നാൽ 8 മാർക്കിന്റെ ചോദ്യങ്ങൾ എസ്.എസ്.എൽ.സി.പരീക്ഷയുടെ മുൻ ചോദ്യപേപ്പറുകളിൽ ഉണ്ടായിട്ടേയില്ല. ഒരു മാർക്കിന് ആറുചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽനിന്നുള്ളതിൽ നാലെണ്ണത്തിനും ഫോക്കസ് ഏരിയയ്ക്കു പുറത്തുനിന്നുള്ള നാലെണ്ണത്തിനും ഉത്തരം എഴുതണം. രണ്ട് മാർക്കിനുളള ഫോക്കസ് ഏരിയയിലെ
അഞ്ചു ചോദ്യങ്ങളിൽ മൂന്നെണ്ണത്തിനും ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള മൂന്ന് ചോദ്യങ്ങളിൽ രണ്ടെണ്ണത്തിനും ഉത്തരം എഴുതണം.
നാല് മാർക്കിന്റെ ചോദ്യങ്ങളിൽ ഫോക്കസ് ഏരിയയിൽപെടുന്ന അഞ്ചെണ്ണത്തിൽ മൂന്നിനും ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള രണ്ട് ചോദ്യങ്ങളിൽ ഒന്നിനും ഉത്തരം എഴുതണം. ആറു മാർക്കിന്റെതിൽ ഫോക്കസ് ഏരിയയിലെ നാലിൽ മൂന്നിനും ഫോക്കസ് ഏരിയയ്ക്ക് പുറത്തുള്ളതിൽ മൂന്നിൽ രണ്ടിനും ഉത്തരം എഴുതണം. എട്ട് മാർക്കിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന് മാത്രമായിരികും. അതിലെ മൂന്നെണ്ണത്തിൽ രണ്ടെണ്ണത്തിന് ഉത്തരമെഴുതണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.