2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എസ്.എം.കെ തങ്ങള്‍ അനുസ്മരണം നാളെ

തൃശൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായിരുന്ന എസ്.എം.കെ തങ്ങളുടെ അനുസ്മരണ പരിപാടി നാളെ ഉച്ചക്ക് രണ്ടിന് തൃശൂര്‍ ടൗണ്‍ ഹാളില്‍ നടക്കും.
സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ശൈഖുനാ കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത മുശാവറ അംഗം ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രേസ് മുസ്‌ലിയാര്‍ പ്രാര്‍ഥനാ സദസിന് നേതൃത്വം നല്‍കും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. പി.ടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, നാസര്‍ ഫൈസി തിരുവത്ര, എന്‍.പി അബ്ദുല്‍ കരീം ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം, ഹംസ ബിന്‍ ജമാല്‍ റംലി, ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, വി.എം ഇല്യാസ് ഫൈസി, ഹുസൈന്‍ ദാരിമി അകലാട്, അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി, പി.എസ് മുഹമ്മദ് കുട്ടി ബാഖവി, സുലൈമാന്‍ ദാരിമി ഏലംകുളം, അബ്ദുല്ലത്തീഫ് ഹൈതമി, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, ഇസ്മായീല്‍ റഹ്മാനി, ആര്‍.വി സിദ്ധീഖ് മുസ്്‌ലിയാര്‍, പി.എ സെയ്തുമുഹമ്മദ് ഹാജി, ഹൈദര്‍ ഹാജി ചാമക്കാല, ശഹീര്‍ ദേശമംഗലം, വി.എം മഹ്‌റൂഫ് വാഫി, അഡ്വ: ഹാഫിള് അബൂബക്കര്‍ സിദ്ധീഖ് സംബന്ധിക്കും.

അനുസ്മരണ സമ്മേളനം വിജയിപ്പിക്കുക:
എസ്.കെ.എസ്.എസ്.എഫ്

തൃശൂര്‍: മര്‍ഹൂം എസ്.എം.കെ തങ്ങളുടെ അനുസമരണ സമ്മേളനം വന്‍ വിജയമാക്കുന്നതിന് മേഖല കമ്മറ്റികളും യൂനിറ്റ് കമ്മിറ്റികളും മുന്‍കൈയ്യെടുക്കണമെന്നും വാഹനങ്ങള്‍ ഏര്‍പ്പാടാക്കി പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മഹ്‌റൂഫ് വാഫി ജനറല്‍ സെക്രട്ടറി അഡ്വ: ഹാഫിള് അബൂബക്കര്‍ സിദ്ധീഖ് തുടങ്ങിയവര്‍ അഭ്യര്‍ഥിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.