ചേളാരി • സമസ്ത കേരളാ സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ നടന്നുവരുന്ന ഡിപ്ലോമ കോഴ്‌സ് ഇന്‍ മോറല്‍ ആൻഡ് പ്രാക്ടിക്കല്‍ എജ്യുക്കേഷന്‍ (സ്വദേശി ദര്‍സ്) അധ്യാപകര്‍ക്കും സംഘാടകര്‍ക്കും ശില്‍പശാലയും പരിശീലനവും സംഘടിപ്പിക്കാന്‍ അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഒക്ടോബര്‍ 25ന് നടക്കുന്ന ശില്‍പശാലയില്‍ എസ്.എം.എഫ്, ജംഇയ്യതുല്‍ ഖുത്വബാ ജില്ലാ സെക്രട്ടറിമാര്‍, സ്വദേശി ദര്‍സ് ഉപസമിതിയുടെ ജില്ലാ കണ്‍വീനര്‍, നിലവില്‍ കോഴ്‌സ് നടക്കുന്ന മഹല്ലുകളുടെ ഭാരവാഹികള്‍, കോഴ്‌സിന് നേതൃത്വം നല്‍കുന്ന അധ്യാപകര്‍, എസ്.എം.എഫ് ജില്ലാ കോ ഒാഡിനേറ്റര്‍മാര്‍ തുടങ്ങിയവരാണ് പങ്കെടുക്കേണ്ടത്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മാടാക്കരയില്‍ നടക്കുന്ന ശില്‍പശാലയുടെ ഉദ്ഘാടന സെഷനില്‍ കോഴ്‌സ് അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ കെ. ഉമര്‍ ഫൈസി മുക്കം, ജനറല്‍ കണ്‍വീനര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ജംഇയ്യതുല്‍ ഖുത്വബാ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, വര്‍ക്കിങ് സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ചീഫ് ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് സംബന്ധിക്കും. ആസിഫ് ദാരിമി പുളിക്കല്‍, ഡോ. അബ്ദുല്‍ ഖയ്യൂം കടമ്പോട് ശില്‍പശാലക്ക് നേതൃത്വം നല്‍കും.
സമസ്താലയത്തില്‍ ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, യു. മുഹമ്മദ് ശാഫി ഹാജി, എ.കെ ആലിപ്പറമ്പ്, ഒ.എം.ശരീഫ് ദാരിമി കോട്ടയം, പി.സി ഉമര്‍ മൗലവി വയനാട്, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട്, യാസര്‍ ഹുദവി കാസർകോട്, നൂറുദ്ദീന്‍ ഫൈസി കോഴിക്കോട് പങ്കെടുത്തു.
Comments are closed for this post.