2022 May 24 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എസ്.എം.എഫ് ദേശീയ പ്രതിനിധി സംഗമം; ആതിഥ്യത്തില്‍ മാതൃകയായി ജില്ലാകമ്മിറ്റി

തൃശൂര്‍: എസ്.എം.എഫ് ദേശീയ പ്രതിനിധി സംഗമത്തിന് മാതൃക പരമായ ആതിഥ്യമൊരുക്കി എസ്.എം.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി. രണ്ടു ദിവസങ്ങളിലായി മലബാര്‍ എന്‍ജിനിയറിങ് കോളജില്‍ നടന്ന പ്രതിനിധി സംഗമത്തിനെത്തിയ അയ്യായിരത്തോളം മഹല്ല് ഭാരവാഹികള്‍ക്ക് ആവശ്യമായ വിവിധയിനം ഭക്ഷണങ്ങള്‍, കുടിവെള്ളം, ശീതീകരിച്ച ക്വാമ്പ് ഹാള്‍, ഗതാഗതം തുടങ്ങിയ സൗകര്യങ്ങല്ലെമൊരുക്കി എസ്.എം.എഫ് ജില്ലാ കമ്മിറ്റി. ജില്ലാ കമ്മിറ്റിക്കു കീഴില്‍ എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയേഴ്‌സ്, മലബാര്‍ എന്‍ജിനിയറിങ് കോളജ് എന്‍.എസ്.എസ് വളണ്ടിയേഴ്‌സ്, ദാറുല്‍ ഹുദാ പി.ജി ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ എന്നിവരാണ് സംഗമത്തിന് വേണ്ട സംവിധാനങ്ങള്‍ തയ്യാറാക്കിയത്.
 ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, ഹംസ ബിന്‍ ജമാല്‍ റംലി ബശീര്‍ ഫൈസി കല്ലേപാടം എന്നിവരുടെ നേതൃത്വത്തില്‍  ബശീര്‍ ഫൈസി ദേശമംഗലം, ഉസ്മാന്‍ കല്ലാട്ടയില്‍ ശംസുദ്ദീന്‍ വി്ല്ലനൂര്‍, വി.എം മുബാറക്, ഷാഹിദ് കോയ തങ്ങള്‍, ഇല്യാസ് ഫൈസി തുടങ്ങിയ വിവിധ പോഷക സംഘടനാ ഭാരവാഹികളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.