കോഴിക്കോട്: കോവിഡാനന്തര ലോകക്രമത്തില്‍ മഹല്ലുകളില്‍ നടപ്പിലാക്കേണ്ട പദ്ധതികളെയും സംരംഭങ്ങളെയും കുറിച്ച് ഗൗരവതരമായ ചിന്തകള്‍ക്ക് വഴിയൊരുക്കി സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ‘അതിജീവനം’ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. കോഴിക്കോട് സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഉമര്‍ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. ‘മെക്ക’ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും കേന്ദ്ര കാര്‍ഷിക മന്ത്രാലയം മാര്‍ക്കറ്റിങ് ഡിവിഷന്‍ അഡൈ്വസറുമായ പി.കെ ഹമീദ് കുട്ടി ക്ലാസ് നയിച്ചു. യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, എ.കെ.ആലിപ്പറമ്പ്, ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍, സി.ടി.അബ്ദുള്‍ ഖാദര്‍ തൃക്കരിപ്പൂര്‍, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ പ്രസംഗിച്ചു.
Comments are closed for this post.