2021 January 18 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എല്‍.ബി.എസ് സെന്ററില്‍  ഗസ്റ്റ് ലക്ചറര്‍

 
 
 
എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം പാളയത്തുള്ള കേന്ദ്ര ഓഫിസില്‍ ടാലി കോഴ്‌സില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. എം.കോം ഒന്നാം ക്ലാസ് ബിരുദവും ടാലി കോഴ്‌സും അല്ലെങ്കില്‍ ബി.കോം ഒന്നാം ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്‌സും പാസായവരെയും അധ്യാപന പരിചയം ഉള്ളവരെയുമാണ് തിരഞ്ഞെടുക്കുക.
അപേക്ഷകര്‍ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡാറ്റയും ജനുവരി എട്ടിന് മുമ്പ് തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫിസില്‍ നേരിട്ടോ ഇമെയില്‍ മുഖേനയോ ഹാജരാക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. അഭിമുഖത്തിന്റെ തിയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ പാളയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഇമെയില്‍:

courses.lbs@gmail.com. 
 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.