2021 January 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എല്‍.ഡി ടൈപ്പിസ്റ്റ്; താല്‍കാലിക ഒഴിവ്

തിരുവനന്തപുരം : കോഴിക്കോട് എരഞ്ഞിപ്പാലത്തെ താല്‍കാലിക സ്‌പെഷല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ ആക്ട് കേസുകള്‍) കോടതിയിലേക്ക് എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികയിലെ ഒരൊഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പത്തൊന്‍പതിനായിരം രൂപയാണ് പ്രതിമാസശമ്പളം. പ്രായം 60 വയസ് പൂര്‍ത്തിയാകാന്‍ പാടില്ല. അപേക്ഷകര്‍ക്ക് ഈ തസ്തികയിലോ ഉയര്‍ന്ന തസ്തികയിലോ കേന്ദ്ര, സംസ്ഥാന സര്‍വിസില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം. വിരമിച്ച കോടതി ജീവനക്കാര്‍ക്ക് മുന്‍ഗണന. നിയമനം കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്കോ 2017 മാര്‍ച്ച് 31 വരെയോ, അപേക്ഷകന് അറുപത് വയസ് പൂര്‍ത്തിയാകുന്നതുവരെയോ ഇവയില്‍ ഏതാണോ ആദ്യം അതുവരെ ആയിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 27 വൈകിട്ട് നാല് മണി. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, കോഴിക്കോട് 673 032 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.