
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചുവെന്ന് വി.എസ് ശിവകുമാര്‍ എം.എല്‍.എ.
യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ തിരുവനന്തപുരം മണ്ഡലത്തിലെ പര്യടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിശ്വാസികളോട് കടത്തു വഞ്ചനയാണ് കാട്ടുന്നത്.
ശബരിമല യുവതീ പ്രവേശനത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തിന് വിരുദ്ധനിലപാടാണ് എല്‍.ഡി.എഫ് സ്വീകരിച്ചത്.
സുപ്രീംകോടതി വിധിയെ മറികടക്കാന്‍ നിയമം വേണമെന്ന് തരൂര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതികരിക്കാത്തവരാണ് ബി.ജെ.പി ദേശീയ നേതൃത്വമെന്നും എന്നാല്‍ വിശ്വാസികള്‍ക്കായി നിയമപോരാട്ടം നടത്തിയ പ്രസ്ഥാനം കോണ്‍ഗ്രസാണെന്നും ശിവകുമാര്‍ പറഞ്ഞു.ബീമാപള്ളി റഷീദ് അധ്യക്ഷനായി. പി.കെ വേണുഗോപാല്‍, തൈക്കാട് ശ്രീകണ്ഠന്, എം.എ പത്മകുമാര്‍, പാളയം ഉദയന്‍, ലക്ഖര് ബാവ, വലിയശാല പരമേശ്വരന്, വള്ളക്കടവ് നിസ്സാം, പുളിമൂട് ഹരി, തമ്പാനൂര്‍ സതീഷ്, ചാല സുധാകരന്, പോള്‍, ചാക്ക രവി, എം. സുന്ദരേശന് നായര്‍, ലക്ഷമി, എം.ആര് മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.