
നെയ്യാറ്റിന്‍കര: പാറശാല ചെങ്കല്‍ തോട്ടിന്കരയിലെ എല്‍.ഡി.എഫ് ബൂത്ത് ഓഫീസ് കത്തിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ഓലക്കൊട്ട് കെട്ടിയുണ്ടാക്കിയ ബൂത്ത് ഓഫീസിനുള്ളില്‍ ഉണ്ടായിരുന്നതായ ബഞ്ചും കസേരയും കത്തിനശിച്ചു.സമീപത്തെ വായനശാലക്കു തീ പടരാതിരുന്നത് കാരണം വന്‍ ദുരന്തം ഒഴിവായിരുന്നു. ചെങ്കല്‍ തോട്ടുങ്കരയിലുണ്ടായിരുന്ന ബൂത്താണ് കത്തിയത്.രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഇതെബൂത്ത് സാമൂഹ്യ വിരുദ്ധര്‍ ഇളക്കി മാറ്റിയിരുന്ന സമീപത്തുള്ള വായനശാലയില്‍ രാത്രി യുവാക്കള്‍ പി.എസ്.സി പരീക്ഷാ പരില നം ന ട ത്താറുണ്ടായിരുന്നു രാത്രി ഇവര്‍ പോയതിനു ശേഷമാണ് തീവയ്പ്പ് ഉണ്ടായത്.മാസങ്ങള്‍ക്ക് മുമ്പ് കൊടിമരങ്ങളും പ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ച സംഭവങ്ങളും നിലവിലുണ്ട്. പാറശാല പൊലീസ് കെസ്സെടുത്തു.