2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എല്‍.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ ഇന്ന്

കാസര്‍കോട്: ബി.ജെ.പി ആക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 4 മണിക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജില്ലാ കമ്മിറ്റിയുടെയും, സഹകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം തീരുമാനിച്ചു.
ജില്ലയില്‍ നിന്നുള്ള മന്ത്രി ഇ.ചന്ദ്രശേഖരനും, എം.രാജഗോപലനും, കെ.കുഞ്ഞിരാമനും സ്വീകരണം നല്‍കുവാന്‍ തീരുമാനിച്ചു.
നാളെ വൈകുന്നേരം 4.30ന് മാന്തോപ്പ് മൈതാനിയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി ഇ.ചന്ദ്രശേഖരനും രണ്ട് എം.എല്‍.എമാര്‍ക്കും സ്വീകരണം നല്‍കും.
വൈകുന്നേരം 4മണിക്ക് നേതാക്കളെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്ര കാഞ്ഞങ്ങാട് കുന്നമ്മലില്‍ നിന്നും ആരംഭിക്കും,ഘോഷയാത്രയിലും,സ്വീകരണ യോഗത്തിലും പങ്കെടുക്കണമെന്ന് മുഴുവന്‍ ജനങ്ങളോടും യോഗം അഭ്യര്‍ത്ഥിച്ചു.
ഏ.കെ.ജി മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി.സതീഷ്ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍.പി.രാഘവന്‍ സ്വാഗതം പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.വി.കൃഷ്ണന്‍, സി.എച്ച്.കുഞ്ഞമ്പു, ടി.വി ഗോവിന്ദന്‍, സി.വി.ദാമോദരന്‍, കൈപ്രത്ത് കൃഷണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, ജോതിവാസു, ടി.മോഹനന്‍, എം.എ.ലത്തീഫ് അസീസ് കടപ്പുറം, അലിപൂച്ചക്കാട്, മാട്ടുമ്മല്‍ഹസന്‍, ടി.കൃഷ്ണന്‍, പി.പി.അടിയോടി, കെ.വി.കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.