
ആലപ്പുഴ: ഇടത് സ്ഥാനാര്‍ഥിയും എന്‍.ഡി.എ സ്ഥാനാര്‍ഥിയും ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ കോടികള്‍ ഒഴുക്കി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. ലിജു വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ലക്ഷങ്ങള്‍ ചെലവ് വരുന്ന നൂറുകണക്കിന് കൂറ്റന്‍ ബോര്‍ഡുകളാണ് ഇടത് സ്ഥാനാര്‍ഥിയുടേതായി ദേശീയപാതയില്‍ സ്ഥാപിച്ചിരിക്കുന്നത്. അരൂര്‍ മുതല്‍ കരുനാഗപ്പള്ളിവരെയുള്ള ബോര്‍ഡുകള്‍ക്ക് മാത്രമായി വന്‍തുക തന്നെ വേണ്ടിവരും.
നൂറുകണക്കിന് പ്രചാരണ വാഹനങ്ങളാണ് സ്ഥാനാര്‍ഥിയുടെ പ്രചരണത്തിനായി മണ്ഡലങ്ങളിലൂടെ പായുന്നത്. ഇടത്പക്ഷ സ്ഥാനാര്‍ഥിയെ പോലെ തന്നെ ബി.ജെ.പിയും പ്രചാരണത്തിനായി വന്‍തോതില്‍ കള്ളപ്പണം ഒഴുക്കുകയാണ്. ചട്ടംലംഘിച്ചുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ വരണാധികാരിക്കും തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചട്ടലംഘനവുമായി ബന്ധപ്പെട്ട് നല്കിയ പരാതികളില്‍ നടപടിയില്ലെന്നും ഇത് തുടര്‍ന്നാല്‍ യു.ഡി.എഫ് കലക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്നും ലിജു പറഞ്ഞു.
Comments are closed for this post.