2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

എല്ലാം തുറന്നു പറഞ്ഞ ആ ജവാന്‍ എവിടെ? കാണ്മാനില്ലെന്നു പറഞ്ഞ് ഭാര്യ ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: ഭക്ഷണ കാര്യത്തില്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന കൊടും അനീതിക്കെതിരെ പ്രതികരിച്ച ബി.എസ്.എഫ് ജവാന്‍ ഇപ്പോള്‍ എവിടെയാണ്? കാണ്മാനില്ലെന്നു പറഞ്ഞ് ഭാര്യ ഡല്‍ഹി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസമായി ജവാനുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നു പറഞ്ഞാണ് ഇവര്‍ കോടതിയിലെത്തിയത്.

ബി.എസ്.എഫ് ജവാനായ തേജ് ബഹദൂര്‍ യാദവാണ് തങ്ങള്‍ക്കു ലഭിക്കുന്ന മോശം ഭക്ഷണത്തിന്റെ അവസ്ഥ വിശദീകരിച്ചു കൊണ്ട് ജനുവരി ഒന്‍പതിന് ഫെയ്‌സ്ബുക്കില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. വീഡിയോ വ്യാപകമായി പരക്കുകയും വിവാദമാവുകയും ചെയ്തതോടെ പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.

സൈന്യത്തിനു നല്‍കുന്ന ഭക്ഷണത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതി നോട്ടീസ് നല്‍കിയിരുന്നു. സൈന്യത്തിലെ ഉന്നതര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തെത്തുടര്‍ന്ന് തേജ് ബഹദൂര്‍ യാദവിന് ഭീഷണിയുണ്ടായതായി നേരത്തെ പരാതിയുണ്ടായിരുന്നു.

ഭര്‍ത്താവിനെ കാണാനില്ലെന്നും കണ്ടെത്താന്‍ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഭാര്യ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.