
കാക്കനാട്: കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി എറണാകുളം, ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ പോളിങ് ശതമാനത്തില്‍ വന്‍ വര്‍ധനവ്. അന്തിമ പോളിങ് ശതമാനക്കണക്കനുസരിച്ച് 80.44 ശതമാനം പേര് ചാലക്കുടിയിലും 77.54 ശതമാനം പേര് എറണാകുളത്തും വോട്ടുകള്‍ രേഖപ്പെടുത്തി. 2014 ല്‍ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ 76.84 ശതമാനവും എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ 73.57 ശതമാനവും ആയിരുന്നു. 12,29,476 വോട്ടര്‍മാരുള്ള ചാലക്കുടിയില്‍ 9,89,105 പേരും 12,45,334 വോട്ടര്‍മാരുള്ള എറണാകുളത്ത് 9,65,665 പേരും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു.
ചാലക്കുടിയില്‍ 5,06,983 സ്ത്രീകളും, 4,82,115 പുരുഷന്മാരും വോട്ടു ചെയ്തു. എറണാകുളത്ത് 5,99,214 പുരുഷന്മാരും, 6,30,254 സ്ത്രീകളുമാണ് വോട്ടു ചെയ്തത്. 6 ട്രാന്‍സ്ജെന്‍ഡര്‍മാരും എറണാകുളത്ത് വോട്ടു ചെയ്തു. ഇരു ലോക്സഭാ മണ്ഡലങ്ങളിലും എണ്ണത്തില്‍ വനിതകളാണ് മുന്നില്‍. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ പറവൂരിലാണ് ഏറ്റവും കൂടുതല്‍ പേര് വോട്ടു ചെയ്തത്.ഇവിടെ 1,54,079 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്. ചാലക്കുടിയില്‍ നിയമസഭാ മണ്ഡലങ്ങള്‍ തരംതിരിച്ചുളള കണക്കെടുക്കുമ്പോള്‍ 84. 51 ശതമാനം പേര് വോട്ടു ചെയ്ത കുന്നത്തുനാടാണ് മുന്നില്‍.1,49,516 പേര് ഇവിടെ വോട്ടു രേഖപ്പെടുത്തി. ഏഴ് നിയമസഭാ മണ്ഡലങ്ങളിലേയും വോട്ടിങ്് നില ഇപ്രകാരമാണ്. ചാലക്കുടി: ആകെ വോട്ടര്‍മാര്‍ 185816 പോള്‍ ചെയ്തത് 1,44,441 (77.73) കയ്പമംഗലം: ആകെ വോട്ടര്‍മാര്‍ 1,61, 133, പോള്‍ ചെയ്തത് 1,29,241 (78.8) 78.80 ശതമാനം പേര് വോട്ടു ചെയ്ത കൊടുങ്ങല്ലൂരില്‍ 1,81,660 വോട്ടര്‍മാരുണ്ട് ഇവരില്‍ 1,43,140 പേര് വോട്ടു ചെയ്തു.1,74,786 പേരുള്ള പെരുമ്പാവൂരില്‍ 1,42,802 പേര് വോട്ടവകാശം വിനിയോഗിച്ചു (80.7) അങ്കമാലിയില്‍ 1,66,892 പേരുള്ളതില്‍ 1,33,394 പേര് വോട്ടു രേഖപ്പെടുത്തി (79.93) ആലുവയില്‍ 1,82,274 പേരാണ് ആകെ വോട്ടര്‍മാര്‍.ഇവരില്‍ 1,46,571 പേര് വോട്ടു ചെയ്തു.(80.41) എറണാകുളം ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങള്‍ തരം തിരിച്ചുള്ള വോട്ടിംഗ് ശതമാനം ചുവടെ. കളമശ്ശേരി: ആകെ വോട്ടര്‍മാര്‍ 1,89,098. പോള്‍ ചെയ്തത്: 1,51,523. (80.13)പറവൂര്‍: ആകെ വോട്ടര്‍മാര്‍: 1,88,634, പോള്‍ ചെയ്തത്: 1,54,079(87.68) വൈപ്പിന്‍ ആകെ വോട്ടര്‍മാര്‍ 1,65,466, പോള്‍ ചെയ്തത്: 1,29,653(78.36) തൃപ്പൂണിത്തുറ: ആകെ വോട്ടര്‍മാര്‍ 1,96,502 പോള്‍ ചെയ്തത് 1,51,570 (75.20) എറണാകുളം ആകെ വോട്ടര്‍മാര്‍: 1,11,673 പോള്‍ ചെയ്തത് 1,52,401( 77.13) തൃക്കാക്കര :ആകെ വോട്ടര്‍മാര്‍ 1,80,667 പോള്‍ ചെയ്തവര്‍ 1,37,393(76.06).