2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവും കാനം പക്ഷം പിടിച്ചെടുത്തു

സ്വന്തം ലേഖകൻ
കൊച്ചി • സി.പി.ഐയിൽ വിഭാഗീയത ശക്തമായ എറണാകുളത്ത്് ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരണത്തിൽ കെ.ഇ ഇസ്മായിൽ പക്ഷത്തെ വെട്ടിനിരത്തി കാനം രാജേന്ദ്രൻ പക്ഷം പിടിച്ചെടുത്തു. ജില്ലാ സമ്മേളനത്തിൽ അട്ടിമറി വിജയത്തിലൂടെ ഭൂരിപക്ഷം നേടിയ കാനം പക്ഷം ജില്ലാ എക്‌സിക്യൂട്ടീവ് രൂപീകരണത്തിലും മേധാവിത്വം നിലനിർത്തി.

17 അംഗ എക്‌സിക്യൂട്ടീവ് കാനംവിരുദ്ധപക്ഷത്തു നിന്നുള്ള നാല് പേരെ മാത്രം ഉൾപ്പെടുത്തി കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയാണ് കമ്മിറ്റി രൂപീകരിച്ചത്. അസിസ്റ്റന്റ് സെക്രട്ടറിമാർ രണ്ട് പേരും കാനംപക്ഷത്ത് നിന്നുള്ളവരാണ്. മുൻ എം.എൽ.എ എൽദോ എബ്രഹാമിനെയും പുതുമുഖം ശാന്തമ്മ പയസിനെയും അസി.സെക്രട്ടറിമാരായും ഇ.കെ ശിവനെ ട്രഷററായും തെരഞ്ഞെടുത്തു.

മുൻ ജില്ലാ സെക്രട്ടറി പി. രാജു, ജില്ലാ സെക്രട്ടറിയായി മത്സരിച്ചു പരാജയപ്പെട്ട കെ.എൻ സുഗതൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.എൻ.ഗോപി, എം.ടി നിക്‌സൺ എന്നിവർക്ക് മാത്രമാണ് എക്‌സിക്യൂട്ടീവിൽ ഇടം ലഭിച്ചത്.
കാനം വിരുദ്ധ പക്ഷത്തുണ്ടായിരുന്ന യുവനേതാവ് ടി.സി സഞ്ജിത്ത്, മഹിളാ സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാരി, എം.പി രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖർ പുറത്തായി. മുതിർന്ന നേതാക്കളെ ഒഴിവാക്കി ഒമ്പത് പുതുമുഖങ്ങളെയാണ് എക്‌സിക്യൂട്ടീവിൽ ഉൾപ്പെടുത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.