
മുംബൈ:എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയെന്ന പരാതിയെത്തുടര്‍ന്ന് വിമാനയാത്രികനായ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്‍ഡിഗോ കമ്പനിയുടെ കൊല്‍ക്കത്ത- മുംബൈ 6ഇ-326 വിമാനത്തിലാണ് സംഭവം. ബംഗ്ലാദേശ് സ്വദേശി ആഷിം ഭൂമിക് (38) ആണ് പൊലിസ് പിടിയിലായത്.കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആഷിമിനൊപ്പം മറ്റ് മൂന്ന് സുഹൃത്തുക്കളുമുണ്ടായിരുന്നു.
യുവാക്കളുടെ സംഘത്തിന് ഭക്ഷണം വിളമ്പുകയായിരുന്ന എയര്‍ ഹോസ്റ്റസിന്റെ ചിത്രങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. എയര്‍ ഹോസ്റ്റസ് എതിര്‍ത്തുവെങ്കിലും യുവാക്കള്‍ കാര്യമാക്കിയില്ല. വിമാനത്തിലെ ജീവനക്കാരില്‍ ഒരാള്‍ മൊബൈല്‍ പിടിച്ചെടുത്തു.
മുംബൈയിലെത്തിയ ഉടന്‍ യുവാക്കളില്‍ മൂന്നു പേര് രക്ഷപ്പെട്ടു. ഒരാളെ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഐ.പി.സി. 354ാം വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡി.സി.പി വീരേന്ദ്ര മിശ്ര അറിയിച്ചു.