2021 March 06 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എന്‍.ഡി.എ സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചു

കോട്ടയം: എന്‍.ഡി.എ സ്ഥാനാര്‍ഥി പി.സി തോമസ് കോട്ടയം ജില്ലാ കലക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിച്ചു. തിരുനക്കരയില്‍ നിന്ന് പ്രകടനത്തോടെയാണ് പത്രിക സമര്‍പ്പിക്കാനെത്തിയത്.
ലോക്‌സഭാ തെരഞ്ഞടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതിയിലാണ് പി.സി തോമസ് പത്രിക സമര്‍പ്പണം നടത്തിയത്. തിരുനക്കരയില്‍ നിന്ന് നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലെത്തിയ പി.സി തോമസിനൊപ്പം എന്‍.ഡി.എ ജില്ലാ ചെയര്‍മാനും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ എന്‍. ഹരി, എന്‍.ഡി.എയിലെ ഘടക കക്ഷികളുടെ ജില്ലയിലെ പ്രമുഖ നേതാക്കള്‍ നേതാക്കള്‍ എന്നിവരുമുണ്ടായിരുന്നു.
ജില്ലാ വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ പി.കെ സുധീര്‍ ബാബുവിന് പത്രിക കൈമാറി. നാല് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. എന്‍. ഹരി, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, പ്രൊഫ ഗ്രേസമ്മ മാത്യു, എ.ജി തങ്കപ്പന്‍ പത്രിക സമര്‍പ്പണ വേളയില്‍ പി.സി തോമസിനൊപ്പമുണ്ടായിരുന്നു. പി.സി തോമസിന്റെ മണ്ഡലപര്യടനം വെള്ളിയാഴ്ച പിറവത്ത് നിന്ന് ആരംഭിക്കും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.